പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പ്‌ജോലിക്ക് എത്തിയില്ല; ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: അനധികൃതമായി തെരഞ്ഞെടുപ്പ്‌ജോലിയിൽ നിന്ന് വിട്ടുനിന്ന സീതത്തോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പിആർ വിജയസേനനെ അന്വേഷണ വിധേയമായി ജില്ലാ കളക്ടർ പി.ബി.നൂഹ് സസ്‌പെൻഡ് ചെയ്തു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, 1960ലെകേരള സിവിൽ സർവീസുകൾ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1) പ്രകാരമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

<strong><br>ശ്രീധന്യയും കുടുംബത്തിനുമൊപ്പം രാഹുലിന്റെ ഉച്ചഭക്ഷണം; ഇരുവരും പിരിഞ്ഞത് അര മണിക്കൂര്‍ ആശയവിനിമയം നടത്തിയ ശേഷം</strong>
ശ്രീധന്യയും കുടുംബത്തിനുമൊപ്പം രാഹുലിന്റെ ഉച്ചഭക്ഷണം; ഇരുവരും പിരിഞ്ഞത് അര മണിക്കൂര്‍ ആശയവിനിമയം നടത്തിയ ശേഷം

കോന്നി നിയമസഭാ മണ്ഡലത്തിലെ ഇലക്‌ട്രോണിക്‌വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗുമായി ബന്ധപ്പെട്ട് പി.ആർ.വിജയസേനനെ നിയമിച്ചിരുന്നു. എന്നാൽജോലിക്ക് ഹാജരായശേഷം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ അനുമതി കൂടാതെ വിജയസേനൻവോട്ടിംഗ് മെഷീൻ കമ്മീഷനിംഗ് സെന്റർ വിട്ടുപോയി. ഏപ്രിൽ 15 മുതൽ അനധികൃതമായിജോലിക്ക് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഏറ്റവും സുപ്രധാനമായജോലിയാണ്‌വോട്ടിംഗ് മെഷീൻ കമ്മീഷനിംഗ്.

Pathanamthitta map

സൂക്ഷ്മതയോടും ഉത്തരവാദിത്തത്തോടും കൂടി നിർവഹിക്കേണ്ട ചുമതലയിൽ നിന്നും വിട്ടുനിന്ന വിജസേനന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങളുടെ ലംഘനവും 1960ലെകേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവുമാണ്.ജോലിക്ക് ഹാജരാകാതിരുന്നത് സംബന്ധിച്ച് 16ന് വൈകിട്ട് നാല് വരെ വരണാധികാരികൂടിയായ ജില്ലാ കളക്ടർ സമയം നൽകിയിരുന്നുവെങ്കിലും വിജയസേനൻ ഹാജരാകുകയോ വിശദീകരണം നൽകുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ്‌ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: Panchayath assistant secretary suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X