Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ജാഗ്രത നിർദേശം

ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിനടുത്ത് ന്യൂനമർദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യൂനമർദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനകം തീവ്ര ന്യൂനമർദമാകുമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

cyclone

ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം ഇപ്പോള്‍തന്നെ ശക്തമാണ്. വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.

ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് നില്കുന്നതിനാലും തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.കേരളതീരത്ത് ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ

തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്ത നിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തിന് സമീപമുള്ള പൂവാര്‍, പൊഴിയൂര്‍തീരങ്ങളില്‍ പതിനഞ്ചോളം വീടുകള്‍ കടലാക്രണത്തില്‍ തകര്‍ന്നു. താമസക്കാരെ പൊഴിയൂര്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മെയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

മെയ് 16 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം

Recommended Video

cmsvideo
    Should we laugh or cry': Akhilesh Yadav on use of cow dung in Covid-19 fight | Oneindia Malayalam

    മെയ് 14 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
    മെയ് 15 : തിരുവനന്തപുരം, കൊല്ലം

    മെയ് 16 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

    കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+