പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് കാലത്ത് എം ബീറ്റ് പദ്ധതി ഏറെ പ്രയോജനപ്പെട്ടു; പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ എം ബീറ്റ് പദ്ധതിയിലൂടെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഭക്ഷ്യവസ്തുക്കള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയതെന്ന് ജില്ലാപോലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു. ജില്ലയില്‍ ഇത്തരം നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ പോലീസ് ജനങ്ങളുമായി ഏറ്റവും അടുക്കുകയും, പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യത ഏറ്റുവാങ്ങുകയും ചെയ്തത് എടുത്തുപറയത്തക്കതാണ്.

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ എത്തിച്ചു കൊടുക്കാനും, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതരവകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും സാധിച്ചു. അതിഥിതൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് അവരെ ലേബര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ച് ഭക്ഷണവും മറ്റും ലഭ്യമാക്കാനും, ആവശ്യക്കാരെ തിരിച്ചു നാട്ടില്‍ എത്തിക്കാന്‍ നടപടി എടുക്കുന്നതിനും, ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ജനമൈത്രി പദ്ധതിയുടെ പ്രവര്‍ത്തനഫലമായി ടെലിവിഷനുകള്‍, ഫോണുകള്‍ എന്നിവ എത്തിക്കാനും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്കും പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും പരിശീലനം നല്‍കാനും, ഭവനരഹിതര്‍ക്ക് രണ്ടുവീടുകള്‍ നിര്‍മിച്ചുനല്‍കാനും സാധിച്ചു.

 pathanamthitta

കൂടാതെ, രോഗികളെ ആശുപത്രിയില്‍ സമയത്ത് എത്തിക്കുന്നതിനും, ഗുരുതര രോഗം ബാധിച്ച നിരവധിപേര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ലഭ്യമാക്കുന്നതിനും എം ബീറ്റ് വിവരശേഖരണത്തിലൂടെ കഴിഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ക്വാറന്റൈന്‍ ലംഘനങ്ങള്‍ തടഞ്ഞു നിയമനടപടികള്‍ സ്വീകരിച്ചത് എം ബീറ്റ് ഫലപ്രദമായി നടപ്പാക്കിയതിനാല്‍ ആണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

English summary
M-Beat project was very useful during the covid period; Pathanamthitta District Police Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X