മൈലപ്ര കൊലപാതകം: അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളുടെ തുമ്പ് പോലും കിട്ടാതെ പൊലീസ്
പത്തനംതിട്ട: മൈലപ്രയില്‍ പട്ടാപ്പകല്‍ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇനിയും പ്രതികളിലേക്ക് എത്താനാകാതെ പൊലീസ്. ക്രൂരമായ കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും പൊലീസിന് ഇതുവരെ പ്രാഥമിക തെളിവുകള്‍ പോലും ലഭിച്ചില്ല. പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വഴിയുള്ള അന്വേഷണവും എങ്ങും എത്തിയിട്ടില്ല.
തമിഴ്നാട് സ്വദേശികളാണ് കൊലപാതകം നടത്തിയതെന്ന സൂചനയിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ സംഘം പോയിട്ടുണ്ടെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വ്യാപാരിയായ ജോർജിനെ കടയ്ക്കുള്ളില്‍ വെച്ച് കൊലപ്പെടുത്തുന്നത്. ജോർജ്ജിന്റെ കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവും പ്രതികള്‍ കൊണ്ടുപോയിരുന്നു.

എന്നാൽ സ്വർണ്ണം പണയം വെച്ചതിന്റെയോ വില്പന നടത്തിയതിന്റെയോ ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് ജോർജിന്റെ ചെറുമകന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.കടയും പരിസരവും ജോർജിന്റെ പ്രവർത്തികളും നിരീക്ഷിച്ചതിന് ശേഷം നടത്തിയ കൊലപാതകമാണെന്നും പൊലീസ് കണക്ക് കൂട്ടുന്നു. തിരക്ക് കുറവുള്ള സമയമാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. ഇതുകൊണ്ടാണ് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നത്.
ജോർജിന്റെ കടയില്‍ സി സി ടി വി ഉണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് പ്രതികള്‍ കൊണ്ടുപോയിട്ടുണ്ട്. സമീപത്തെ കളകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. സംഭവം നടന്ന വൈകുന്നേരം കടയ്ക്ക് മുന്നിലൂടെ പോയ ബസ്സുകളിലെ സി സി ടി വി പരിശോധിച്ചാണ് ഓട്ടോ ഡ്രൈവറിലേക്ക് എങ്കിലും പൊലീസിന് എത്താനായത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications