ഒന്നരലക്ഷം പേർക്ക് സന്നിധാനത്ത് മകരവിളക്ക് കാണാം; പാണ്ടിത്താവളത്തും സൗകര്യമൊരുക്കി തുടങ്ങി
ഒന്നരലക്ഷം പേർക്ക് സന്നിധാനത്ത് മകരവിളക്ക് കാണാം; പാണ്ടിത്താവളത്തും സൗകര്യമൊരുക്കി തുടങ്ങി
പത്തനംതിട്ട: മകരവിളക്ക് കണക്കിലെടുത്ത് ഭക്തതർക്ക് സൗകര്യമൊരുക്കി തുടങ്ങി. ഇത്തവണ ഒന്നരലക്ഷത്തിലധികം പേർക്ക് സന്നിധാനത്ത് നിന്നും മാത്രം മകരവിളക്ക് കാണാൻ സാധിക്കും. സുരക്ഷ കണക്കിലെടുത്ത് പല വിഭാഗത്തിലുള്ള ജീവനക്കാരുടെ എണ്ണം സന്നിധാനത്ത് കൂട്ടാൻ ആണ് തീരുമാനം.
അടുത്തയാഴ്ചയോട് കൂടി സന്നിധാനത്ത് കൂടുതൽ ഉദ്യോഗസ്ഥർ എത്തി തുടങ്ങും. മകരവിളക്ക് പ്രമാണിച്ച് വ്യൂ പോയിൻറ്കളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനാണ് തീരുമാനം.
എന്നാൽ, ഇത്തവണ പാണ്ടിത്താവളത്ത് ഒരുലക്ഷം പേർക്ക് മകരവിളക്ക് പ്രമാണിച്ച് ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. സാധാരണ സന്നിധാനത്ത് ഏറ്റവുമധികം ഭക്തജനങ്ങൾ മകരവിളക്ക് കാണുന്നതും സൗകര്യമൊരുക്കുന്നതും പാണ്ടിത്താവളത്തിലാണ്.

നിലവിൽ ഇവിടെയും സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. ഇവിടെയും വ്യൂ പോയിൻറ്കൾ എല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കും. അതിന് പുറമേ കൂടുതൽ ശൗചാലയങ്ങൾ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം, എൻഡിആർഎഫ്, ഫയർഫോഴ്സ് എന്നീ ഉദ്യോഗസ്ഥർ അടക്കമുള്ള സംഘത്തിൻറെ സേവനവും പാണ്ടിത്താവളത്തിൽ ഒരുക്കാനാണ് നിർദ്ദേശം.

അതേ സമയം , മകരവിളക്ക് പ്രമാണിച്ച് സ്പെഷൽ ഡ്യൂട്ടിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്ത് എത്തും എന്നാണ് വിവരം. സുരക്ഷയുടെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ആണ് നിലവിലെ തീരുമാനം. തീർത്ഥാടകർ കോവിഡ്, ഒമൈക്രോൺ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. ഇതിന് വേണ്ടി പ്രത്യേകം കർശന പരിശോധന നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. പ്രസാദവിതരണം കൗണ്ടറും സന്നിധാനത്ത് തുടങ്ങിയിട്ടുണ്ട്. അതേസമയം , പുല്ലുമേട് പമ്പ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പണികൾകൾ പത്താം തീയതി പൂർത്തിയാക്കും എന്നാണ് വിവരം.

അതേസമയം, ജനുവരി 14 നാണ് മകവിളക്ക് നടക്കുക. മകര വിളക്ക് പ്രമാണിച്ച് ശബരിമല നട ഡിസംബർ 30 -ന് തുറന്നിരുന്നു. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. അതേ സമയം, സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും നടന്നിരുന്നു. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഏറ്റുവാങ്ങി. തുടർന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. മണ്ഡല കാല തീർഥാടനത്തിന് സമാപ്തി കുറിച്ചുളള മണ്ഡലപൂജ പിറ്റേ ദിവസവും നടന്നു. പിറ്റേ ദിവസം പകൽ 11.50 നും 1.15 നും ഇടയ്ക്ക് മീനം രാശി മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടന്നിരുന്നു.

തിരുവാ ഭരണ ഘോഷ യാത്ര ജനുവരി 12 - ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് സന്നിധാനത്തേയ്ക്ക് പുറപ്പെടും. മകര വിളക്ക് കണക്കിൽ എടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിണ്ട്.. മാളികപ്പുറം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും. അഞ്ച് ലക്ഷം ടിൻ അരവണ കരുതൽ ശേഖരവുമായി ഉണ്ട്. വരുന്ന മകര വിളക്ക് കണക്കിൽ എടുത്ത് കനത്ത് സുരക്ഷ ക്രമീകരണങ്ങൾ ആണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, 41 ദിവസം നീണ്ടു നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകർ ആണ് സന്നിധാനത്ത് ദർശനത്തിന് വേണ്ടി എത്തിയിരുന്നത്.

ശബരിമലയില്‍ മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന് വേണ്ടി നവംബറിൽ തുടക്കമായിരുന്നു. വൃശ്ചികം ഒന്നിന് ചൊവ്വാഴ്ച വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല നട തുറന്നിരുന്നു. ഒരു ദിവസം 30,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത് എങ്കിലും ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications