• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മകരവിളക്ക് ഉത്സവം; ശബരിമല തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെട്ടു

പത്തനംതിട്ട: മകര വിളക്കിന് ശബരിമല അയ്യപ്പ ശാസ്താവിന് ചാര്‍ത്താനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു. പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ പൂർത്തിയാക്കിയ ശേഷം കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും സംഘവും ആഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി യാത്ര തിരിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍.

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52, 25 കൊവിഡ് മരണങ്ങൾ കൂടി

രാവിലെ 11 മണിയോടെ കൊട്ടാരത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന്, തിരുവാഭരണം ചുമലിലേറ്റുന്ന സംഘാംഗങ്ങളെ കര്‍പ്പൂരാരതി ഉഴിഞ്ഞു മേല്‍ശാന്തി മാലയിട്ടു സ്വീകരിച്ചു. തിരുവാഭരണ പേടകം പ്രത്യേകം ഒരുക്കിയ പീഠത്തിലേക്ക് മാറ്റിയതും ഇതിനിടയിലാണ്. പിന്നീട് ഉച്ചപൂജകള്‍ക്കായി അടച്ച ക്ഷേത്ര നട 12.35 ന് തുറന്ന് തിരുവാഭരണപ്പെട്ടിയുടെ താക്കോല്‍ കൈമാറി. തുടര്‍ന്ന് ഒരുമണിയോടെ പേടകം ഗുരുസ്വാമിക്ക് കൈമാറുകയായിരുന്നു.

ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും. അന്ന് വൈകീട്ട് അഞ്ചിന് 5.15 ന് ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും. 5.30ന് ശരംകുത്തിയില്‍ സ്വീകരണ ചടങ്ങുകള്‍ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങള്‍ക്ക് പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ബോര്‍ഡ് അംഗങ്ങള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ചേര്‍ന്ന് ആചാരപ്രകാരം വണങ്ങിയുള്ള സ്വീകരണം നല്‍കും.

cmsvideo
  കേരളം; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും;മകര വിളക്ക് ജനുവരി 14ന്

  മൂന്നര വര്‍ഷത്തിന് ശേഷം വിമാനം പറന്നു; കുടുംബ സംഗമത്തിന് വേദിയായി ദോഹ, റിയാദ് വിമാനത്താവളങ്ങള്‍

  തുടര്‍ന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിന് അകത്തേക്ക് ഏറ്റു വാങ്ങും. ശേഷം 6.30ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും.

  പി സി ജോര്‍ജ്ജ്, ശശികലയേക്കാള്‍ വിഷം കുത്തിവയ്ക്കാന്‍ ഓടി നടന്ന ആൾ, ഇപ്പോള്‍ മാപ്പ് പറഞ്ഞുനടക്കുന്നു- കുറിപ്പ്

  രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; പക്ഷേ കേരളത്തിലും മഹാരാഷ്ട്രയിലും ആശങ്കയെന്ന് ആരോഗ്യ സെക്രട്ടറി

  English summary
  Makaravilakku festival; The Sabarimala Thiruvabharana procession left Pandalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X