പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇ സഞ്ജീവനി സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം: പത്തനംതിട്ട ഡിഎംഒ

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യം ഉള്ളതിനാല്‍ ഇ സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍. ഷീജ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം കണ്ടെത്തിയതും ജില്ലയില്‍ രോഗവ്യാപന നിരക്ക് കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍ എത്താതെ തന്നെ ചികിത്സ തേടാനുള്ള സംവിധാനമായ ഇ സഞ്ജീവനി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

ഇ സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാം. നിര്‍ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് രോഗവിവരങ്ങള്‍ അറിയിക്കാം. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങളും ലഭ്യമാകും. ഡോക്ടര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും സൗജന്യമായി നടത്താം.

 pathanamthitta-

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇ സഞ്ജീവനി ഒപിഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി 1056/04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ജില്ലയില്‍ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡെപ്യുട്ടി ഡിഎംഒ ഡോ. രചന ചിദംബരത്തിനെ ജില്ലാ നോഡല്‍ ഓഫീസറായി നിയമിച്ചതായും ഡിഎംഒ അറിയിച്ചു.

Recommended Video

cmsvideo
ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam

English summary
Make the most of e Sanjeevani services: Pathanamthitta DMO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X