മകളുടെ പ്രണയം എതിർത്ത പിതാവിനെ കാമുകനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി
ഇലന്തൂർ :- മകളുടെ പ്രണയത്തെ എതിർത്തതിനെ തുടർന്ന് കാമുകൻ സംഘം ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പിതാവ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇലന്തൂർ ഇടപ്പരിയാരം വിജയവിലാസത്തിൽ സജീവ് (49) ആണ് മരണപ്പെട്ടത്. വള്ളിക്കോട് കോട്ടയം സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവറായ യുവാവുമായി സജീവിന്റെ മകൾ കഴിഞ്ഞ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം.
ഗൾഫിൽ ജോലിയിലായിരുന്ന സജീവ് ഈ വിവരമറിഞ്ഞാണ് നാട്ടിലെത്തിയത്. ഭാര്യയും മകളുമായി ഈ വിഷയത്തിൽ കലഹിക്കുകയും തുടർന്ന് കാമുകനായിരുന്ന യുവാവ് എത്തി പിതാവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ആറന്മുള പോലീസിൽ ഈ വിഷയത്തിൽ പരാതിയും നൽകിയിരുന്നു. വീട്ടിലെത്തിയ മകൾ വീട്ടിലിരുന്ന സ്വർണവുമായി കാമുകനൊപ്പം പോകുകയായിരുന്നു. ഇവർ കഴിഞ്ഞ ദിവസം മെഴുവേലി കുറിയാനിപ്പള്ളിയിലുള്ള സജീവിന്റെ ഭാര്യ വീട്ടിൽ എത്തിയതറിഞ്ഞാണ് ഇയാൾ അവിടെ എത്തിയത്.

വിവരമറിഞ്ഞെത്തിയ മകളുടെ കാമുകനും സംഘവും സജീവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് സജീവിന്റെ മരണം. പോലീസിനും ബന്ധുക്കൾക്കും നൽകിയ മൊഴിയിൽ മകളുടെ കാമുകനും മറ്റ് നാലഞ്ച് പേരും ചേർന്നാണ് മർദ്ദിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. മെഴുവേലി കുറിയാനിപ്പള്ളി കാട്ടാംപള്ളിൽ കുടുംബാംഗം പ്രസന്നയാണ് ഭാര്യ. ഇലന്തൂർ സർവ്വീസ്കോ: ഓപ്പറേറ്റീവ് ബാങ്കിലെ താൽക്കാലിക ജീവനക്കാരി അശ്വതി ഏക മകളാണ്.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നടക്കും.












Click it and Unblock the Notifications