പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ തലക്കടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു: കൊലപാതകത്തില്‍ കലാശിച്ചത് കുടുംബ തര്‍ക്കം!!

  • By Desk
Google Oneindia Malayalam News

പഴകുളം: സഹോദരി പുത്രനെ അടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഗൃഹനാഥന്‍ തലക്കടിയേറ്റു മരിച്ചു. പഴകുളം ഐഫ മന്‍സിലില്‍ ഷറഫുദീന്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പഴകുളം തടത്തിവിളകിഴക്കേതില്‍ സജീദ് (36), സംസം വില്ലയില്‍ നജീബ്(42) എന്നിവരെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 10 ന്
പഴകുളം മുസ്ലിം പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിനു ശേഷം കെ പി റോഡിലെത്തിയപ്പോഴാണ് ഇരുകൂട്ടര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

വെള്ളാപ്പള്ളിയുടെ മൊട്ടയടി പ്രസ്താവന ദോഷം ചെയ്‌തെന്ന് ആരിഫ്; ന്യൂനപക്ഷ ഏകീകരണമില്ലവെള്ളാപ്പള്ളിയുടെ മൊട്ടയടി പ്രസ്താവന ദോഷം ചെയ്‌തെന്ന് ആരിഫ്; ന്യൂനപക്ഷ ഏകീകരണമില്ല

ഷറഫുദീന്റെ സഹോദരിയുടെ മകന്‍ നാസീമീനെ പഴകുളം പെട്രോള്‍ പമ്പില്‍ വെച്ച് നജീബ് മര്‍ദിച്ചിരുന്നു. ഇത് ഷറഫുദിനും നാസീമും ചോദ്യം ചെയ്തതാണ് അടിപിടിയില്‍ എത്തിയത് റോഡരികിലെ പരസ്യ ബോര്‍ഡെടുത്ത് ഷറഫുദീന്റെ തലക്കടിക്കുകയായിരുന്നെന്ന് അടൂര്‍ പൊലീസ് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ ഇയാളുടെ തല പൊട്ടി പിളര്‍ന്നു.

sharafudeen-

ഷറഫുദിന്റെ സഹോദരന്റെ മകളെ നജീബിന്റെ ഭാര്യാസഹോദരന്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതിനു ശേഷം ഷറഫുദീനും മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും എത്തി തെളിവുകള്‍ ശേഖരിച്ചു.സംഭവം നടന്നതിനു സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചു.

സംഭവം നടന്ന സ്ഥലത്ത് ആരും പ്രവേശിക്കാതിരിക്കാന്‍ പൊലീസ് പ്ലാസ്റ്റിക് റിബണ്‍ ഉപയോഗിച്ച് വേലി കെട്ടി. അടൂര്‍ ഡിവൈഎസ് പി കെ എ തോമസ്, സി ഐ സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്. ഷറഫുദീന്‍ വിദേശത്തു നിന്ന് രണ്ടാഴ്ച മുമ്പാണ് റമദാന്‍ അവധിക്ക് എത്തിയത്. ഭാര്യ: ഷൗഫി. മക്കള്‍: ഐഫ, ആഫില്‍.

English summary
Man dies in attack during family problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X