പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനാലില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു: അപകടം അണക്കെട്ട് തുറന്നതിനാൽ!

  • By Desk
Google Oneindia Malayalam News

റാന്നി: പമ്പാ ജലസേചന പദ്ധതിയുടെ പുതമണ്‍ കനാലില്‍ കുളിക്കാനിറങ്ങിയ പിതാവും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. വടശേരിക്കര തെക്കുംമല സ്വദേശിയും കീക്കൊഴൂര്‍ പുതമണ്ണിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പൊന്മേലില്‍ ഓമനക്കുട്ടന്‍(52), മകനും പത്താംക്ലാസ് വിദ്യാര്‍ഥിയുമായ ഹരി(15) എന്നിവരാണ് മരിച്ചത്. മകന്റെ മൃതദേഹം അപകട സ്ഥലത്തിന് കുറച്ച് താഴെയായി രാത്രിയില്‍ തന്നെ കണ്ടെടുത്തിരുന്നു. എന്നാല്‍ പിതാവിന്റെ മൃതദേഹം ഇന്നലെ വാഴക്കുന്നം ഇടതുകര കനാലില്‍ നിന്നും രാവിലെ എട്ടരയോടെ ലഭിച്ചു .

നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം എല്ലാ സ്ഥാനാര്‍ത്ഥികളും ഫോം 26 സമര്‍പ്പിക്കണം; എന്താണ് ഫോം 260?നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം എല്ലാ സ്ഥാനാര്‍ത്ഥികളും ഫോം 26 സമര്‍പ്പിക്കണം; എന്താണ് ഫോം 260?

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് രാവിലെ പത്തോടെ ഹരി പഠിക്കുന്ന മൈലപ്ര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ വടശേരിക്കര തെക്കുംമലയിലെ കുടുംബ വീട്ടില്‍ ഉച്ചയോടെ സംസ്‌ക്കരിക്കും.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വയലത്തല സര്‍ക്കാര്‍ വൃദ്ധസദനത്തിന് സമീപമായുള്ള പിഐപി കനാലിന്റെ തുരങ്കത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.

accidentdeath

കുറച്ച് ദിവസങ്ങളായി ഭാഗികമായി മാത്രം ഉണ്ടായിരുന്ന വെള്ളം വ്യാഴാഴ്ച രാത്രി മുതല്‍ പൂര്‍ണ്ണ തോതില്‍ തുറന്ന് വിട്ടിരുന്നു. അതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇവര്‍ കുളിക്കുന്നതിനിടെ ഒഴുക്ക് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ് പറയുന്നത്. കുളിക്കാന്‍ പോയവര്‍ രാത്രി വൈകിയും തിരിച്ചു വരാതായതോടെ നടത്തിയ അന്വേക്ഷണത്തിലാണ് കനലിന് സമീപം വസ്ത്രങ്ങളും ചെരിപ്പും കാണുന്നത്.ഇതോടെ അപകടത്തില്‍ പെട്ടതായി കരുതി നാട്ടുകാര്‍ അന്വേക്ഷണം ആരംഭിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി പൊലീസും അഗ്‌നിശമന സേനയും അന്വേക്ഷണം നടത്തിയിരുന്നു.

വെള്ളം തുറന്ന് വിടുന്നത് അവസാനിപ്പിച്ച ശേഷം നാട്ടുകാര്‍ കനാലില്‍ ഇറങ്ങി നടത്തിയ അന്വേക്ഷണത്തിലാണ് ഹരിയുടെ മൃതദേഹം രാത്രി വൈകി വള്ളിപടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെടുത്തത്.പിന്നീട് വലതുകര കനാല്‍ പൂര്‍ണ്ണമായും അടച്ച ശേഷം നടത്തിയ അന്വേക്ഷണത്തില്‍ രാവിലെ ഓമനക്കുട്ടന്റെ മൃതദേഹവും ലഭിക്കുകയായിരുന്നു. ഹരി മൈലപ്ര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ്.ഓമനക്കുട്ടന്റെ ഭാര്യ സിന്ധു,മൂത്ത മകന്‍ വിഷ്ണു

English summary
man and son dies in canal in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X