പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിലെ തപാൽ, സർവീസ് വോട്ടുകൾ ഭീഷണിപ്പെടുത്തി പിടിച്ചു വാങ്ങി; ആരോപണവുമായി കെ സുരേന്ദ്രൻ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും ഭീഷണിപ്പെടുത്തിയും തപാല്‍ വോട്ടും സര്‍വീസ് വോട്ടും പിടിച്ചുവാങ്ങിയതായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ആരോപിച്ചു. മണ്ഡലത്തില്‍ 3000 തപാല്‍ വോട്ടും 4000 സര്‍വീസ് വോട്ടും ഉണ്ട്. ജീവനക്കാരുടെ വീട്ടിലെ മേല്‍വിലാസത്തിലേക്കാണ് തപാല്‍ വോട്ട് അയയ്‌ക്കേണ്ടത്. അതിനു പകരം ഓഫിസിലെ വിലാസത്തിലാണ് അയച്ചത്.

ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണം. സര്‍വീസ് വോട്ടുള്ള ഉദ്യോഗസ്ഥരുടെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനങ്ങള്‍ സിപിഎം അട്ടിമറിക്കുകയാണ്.75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!

surendran

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍ ചുമത്ര എല്‍പി സ്‌കൂളിലെ 93,94,95 ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായും ഈ ബൂത്തുകളില്‍ റീ പോളിങ് വേണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി കലക്ടര്‍ക്കും ഇലക്ടറല്‍ ഓഫിസര്‍ക്കും പരാതി നല്‍കി.

ബൂത്ത് 93ല്‍ സിപിഎം പ്രവര്‍ത്തകന്‍ 17 തവണ വോട്ട് ചെയ്‌തെന്നു വിവരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Manipulations in postal votes of Pathanamthitta, alleged K surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X