ക്യാപ്റ്റന്‍ രാജു പത്തനംതിട്ടയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച കലാകാരന്‍: മന്ത്രി മാത്യു ടി തോമസ്
പത്തനംതിട്ട: കേരളത്തിന്റെ സിനിമാരംഗത്തും കലാ സാംസ്‌കാരിക രംഗത്തും പത്തനംതിട്ടയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് അനുസ്മരിച്ചു. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് എല്ലാവരും സ്വന്തം ഭവനത്തിലെ ദുഖം പോലെയാണ് കരുതുന്നത്. നാടിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ദീപ്തമായ സ്മരണയ്ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാര ചടങ്ങ്. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications