പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാലയങ്ങളുടെ സമഗ്ര വികസനം അക്കാദമിക മാസ്റ്റർ പ്ലാനുകളിലൂടെ സാധ്യമാകും മന്ത്രി മാത്യു ടി തോമസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മാനവിക മൂല്യങ്ങൾ വികസിപ്പിക്കുന്നതിനും വിദ്യാലയങ്ങളുടെ സമഗ്ര വികാസം സാധ്യമാക്കുന്നതിനും അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിലൂടെ കഴിയുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനുകളുടെ നിർവഹണ ത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല തിരുമൂലവിലാസം യു.പി. സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

<strong><br>രമണ്‍ സിംഗ് മുതല്‍ ഭൂപേഷ് ഭാഗല്‍ വരെ.... ഛത്തീസ്ഗഡില്‍ ഇവര്‍ നിര്‍ണായകമാകും!!</strong>
രമണ്‍ സിംഗ് മുതല്‍ ഭൂപേഷ് ഭാഗല്‍ വരെ.... ഛത്തീസ്ഗഡില്‍ ഇവര്‍ നിര്‍ണായകമാകും!!

ഓരോ വിദ്യാലയത്തിലും പ്രാദേശിക വിഷയങ്ങൾ സമന്വയിപ്പിച്ച് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനുകൾ വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ പ്രാവീണ്യം വർധിപ്പിക്കും. അർഥവത്തായ വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്. യുക്തിഭദ്രമായി സമൂഹത്തിലെ ഓരോ വിഷയങ്ങളെയും വിശകലനം ചെയ്യുവാനുള്ള കരുത്ത് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നതാകും അക്കാദമിക മാസ്റ്റർ പ്ലാനുകളുടെ നിർവഹണം എന്നും മന്ത്രി പറഞ്ഞു.

Pathanathitta

ഓരോ വിദ്യാലയവും അഞ്ച് പ്രവർത്തനങ്ങളെങ്കിലും ഈ അക്കാദമിക വർഷം ഏറ്റെടുത്ത് പൂർത്തിയാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും അക്കാാദമിക മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. തിരുമൂലപുരം തിരുമൂലവിലാസം യു.പി. സ്‌കൂൾ, തിരുമൂലപുരം എസ്.എൻ.വി.എസ്.എച്ച്.എസ്., ബാലികാമഠം എച്ച്.എസ്.എസ്., ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസ്. എന്നീ വിദ്യാലയങ്ങളുടെ മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു.

English summary
Mathew T Thomas's comments about education sysytem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X