മല്ലശ്ശേരിക്ക് അഭിമാനം; കമല ഹാരിസിന്‍റെ സാമ്പത്തിക നയരൂപീകരണ ടീമില്‍ ഇടംപിടിച്ച് പത്തനംതിട്ട സ്വദേശി
പത്തനംതിട്ട: യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ സാമ്പത്തിക നയരൂപീകരണ സംഘത്തില്‍ അംഗമായി പത്തനംതിട്ട സ്വദേശിയും. പത്തനംതിട്ട സ്വദേശിയായ മൈക്കിള്‍ സി ജോർജാണ് കമല ഹാരസിന്‍റെ നയ രൂപീകരണ സംഘത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ മല്ലശേരി സ്വദേശിയായ ഡോ. തോമസ് ജോർജ്, ഫിലിപ്പീൻസ് സ്വദേശിയായ ഡോ. മരിയ ജോർജ് എന്നിവരുടെ മകനാണ് മൈക്കിള്‍. ജനിച്ചതും വളര്‍ന്നുതുമെല്ലാം അമേരിക്കയിലാണ്.
ജോ ബിഡൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രാൻസിഷൻ ടീമിന്റെ ഭാഗമായിരുന്നു മൈക്കൽ. പഠനകാലത്ത് മൈക്കള്‍ വൈറ്റ്ഹ ഹൈസിൽ ഇന്റേൺഷിപ്പും ചെയ്തിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സോഷ്യൽ സയൻസിൽ എംഎസും ഓക്സ്ഫോർഡിൽ നിന്ന് താരതമ്യ സോഷ്യൽ പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബരാക് ഒബാമ പ്രസിഡന്‍റായിരിക്കുമ്പോഴായിരുന്നു അദ്ദേഹം വൈറ്റ് ഹൗസിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്നത്.

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം
തോമസ് ജോർജ്ജിന്റെ മാതാപിതാക്കളായ ടി ജോർജ്ജും ഗ്രേസിയും കൊച്ചുമകന്‍ അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ടെന്നും മൈക്കിളിന് എല്ലാ വിധ ആശംസകളും അറിയിക്കുന്നുവെന്നും പറഞ്ഞു. തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെ പിതാവ് റെവറന്റ് ടി തോമസിന്റെ ഇളയ സഹോദരനാണ് മൈക്കിളിന്റെ മുത്തച്ഛൻ ടി ജോർജ്.
ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications