പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പുനർനിർമിതിക്ക് അധിക ധനസഹായം അനുവദിക്കും: മന്ത്രി ജി സുധാകരൻ

Google Oneindia Malayalam News

പത്തനംതിട്ട: ഏറ്റവും കൂടുതൽ പ്രളയക്കെടുതി നേരിട്ട പത്തനംതിട്ടയുടെ പുനർനിർമിതിക്കായി അധികധനസഹായം അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അടൂർ ടൗൺ പാലങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ആറന്മുള, റാന്നി നിയോജകമണ്ഡലങ്ങൾക്ക് കൂടുതൽ പരിഗണന നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽപോലും 2000കോടി രൂപയിൽ അധികം പത്തനംതിട്ട ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കായി ഇതിനോടകം സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

<strong>സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു</strong>സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ 2 യുവതികള്‍; മരക്കൂട്ടത്ത് പ്രതിഷേധം, 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

31,000 കോടി രൂപയാണ് പ്രളയ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാൽ, കേന്ദ്രത്തിന്റെ ധനസഹായം തുച്ഛമായിരുന്നു. വിദേശധനസഹായം സ്വീകരിക്കുന്നതിനുൾപ്പെടെ, എഡിബി, ലോകബാങ്ക് വായ്പ എടുക്കുന്നതിനുപോലും കേന്ദ്ര സർക്കാർ തടസം നിന്നു. പക്ഷേ, ഇത്രയേറെ പ്രതിസന്ധികൾക്കിടയിലുംലോകത്തിന്റെ നാനാഭാഗത്തു നിന്നും മലയാളികൾ സംസ്ഥാന സർക്കാരിന് അകമഴിഞ്ഞ സഹായം നൽകി വരുകയാണ്. ഇതാണ് നമുക്ക് പ്രതീക്ഷ പകരുന്നത്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയമോ, മറ്റു പരിഗണനകളോ സർക്കാർ കാണിക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

g-sudhakaran-


മലയോര ഹൈവേയ്ക്കായി 3500 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഇത് യാഥാർഥ്യമാകും. പുനലൂർപൊൻകുന്നംറോഡ് നവീകരണം കെഎസ്ടിപി മുഖേന സംസ്ഥാന സർക്കാർ ബ്രഹത് പദ്ധതിയായി നടപ്പാക്കും. ഇതിനുണ്ടായിരുന്ന തടസങ്ങളെല്ലാം നീക്കി തുടർനടപടികൾ പുരോഗമിക്കുകയാണ്. അടൂർപത്തനാപുരംറോഡിനായി എട്ടുകോടി രൂപയും കായംകുളം അടൂർറോഡിന് 12.5കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കായംകുളംപത്തനാപുരംറോഡിൽ വലിയതോടിനു കുറുകേ അടൂരിൽ 10.9കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലങ്ങൾ നിർമിക്കുക. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. 25.32 മീറ്റർ നീളവും ഒൻപത് മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 300 മീറ്റർ സംരക്ഷണ ഭിത്തിയും 330 മീറ്റർ നടപ്പാതയും അഞ്ച് ബസ്‌ബേയും ഇതിന്റെ ഭാഗമായി നിർമിക്കും.

ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചയോഗത്തിൽ ആന്റോ ആന്റണി എംപി, മുൻ എംഎൽഎ ആർ. ഉണ്ണിക്കൃഷ്ണപിള്ള, അടൂർ നഗരസഭാ ചെയർപേഴ്സൺ ഷൈനിജോസ്, വൈസ് ചെയർമാൻ ജി. പ്രസാദ്, കൗൺസിലർമാരായ അന്നമ്മ ഏബ്രഹാം, മുംതാസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന പ്രഭ, തങ്കമ്മ ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. പ്രസന്നകുമാരി, പ്രസന്ന വിജയൻ, കുഞ്ഞന്നാമ്മ കുഞ്ഞ്, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂർ അർബൻ ബാങ്ക് ചെയർമാൻ പി.ബി. ഹർഷകുമാർ, എംകോസ് പ്രസിഡന്റ് ഡി.സജി, സിപിഐഎം പ്രതിനിധി എസ്. മനോജ്, സിപിഐ പ്രതിനിധി ഏഴംകുളം നൗഷാദ്, സംഘാടക സമിതി കൺവീനർ ടി.ഡി. ബൈജു, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ആർ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

English summary
minister g sudhakaran about post flood rehabilitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X