പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം; സർവ്വതും നഷ്ടപ്പെട്ട ജനയുടെ മുന്നിലേക്ക് സഹകരണ മേഖല നീട്ടിയ സഹായഹസ്തമായിരുന്നു കെയര്‍ കേരളയെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് തുറമുഖ, മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കെയര്‍ ഹോം പദ്ധതി പ്രകാരം കുരമ്പാല സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

<strong>തെലുങ്ക് സിനിമയിലും വരുന്നു 'ഡബ്ല്യുസിസി'... പേര് വോയ്‌സ് ഓഫ് വിമണ്‍; സ്ത്രീ ക്ഷേമത്തിനായി</strong>തെലുങ്ക് സിനിമയിലും വരുന്നു 'ഡബ്ല്യുസിസി'... പേര് വോയ്‌സ് ഓഫ് വിമണ്‍; സ്ത്രീ ക്ഷേമത്തിനായി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണമേഖലയെ കൂട്ടിയോജിപ്പിച്ച് രൂപം നല്‍കിയ കെയര്‍ കേരള പദ്ധതിയുടെ ഭാഗമായാണ് കെയര്‍ ഹോം നടപ്പാക്കുന്നത്. സഹകര ണസംഘങ്ങളുടെ മേല്‍നോട്ടത്തില്‍ അതത് ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയം തകര്‍ത്ത ജീവിത യാഥാര്‍ഥ്യങ്ങളുടെ മുന്നില്‍ സര്‍വതും നഷ്ടപ്പെട്ട് ഇനിയെന്ത് എന്നാകുലപ്പെട്ട് നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് സഹകരണ മേഖല നീട്ടിയ സഹായഹസ്തമായിരുന്നു കെയര്‍ കേരള. കെയര്‍ കേരളയിലെ പ്രധാന പദ്ധതി ആണ് കെയര്‍ ഹോം എന്നും മന്ത്രി പറഞ്ഞു.

Kadannappally Ramachandran

പൂഴിക്കാട് ചിറമുടിക്ക് സമീപം മലയുടെ തെക്കേതില്‍ കോളനിയിലെ തുളസിക്കാണ് വീട് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ 500 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. രണ്ടു മുറിയും ഒരു ഹാളും, അടുക്കളയും ചേരുന്നതാണ് വീട്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. വീടിന്റെ ഉറപ്പ്, പരിസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്.

ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പന്തളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി ചന്ദ്രശേഖര കുറുപ്പ്, പന്തളം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആര്‍ ജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ രാമന്‍, പന്തളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പന്തളം മഹേഷ്, അടൂര്‍ അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ ജനറല്‍ എച്ച് അന്‍സാരി, അടൂര്‍ അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ ഓഡിറ്റ് വെങ്കിടാചല ശര്‍മ, കുരമ്പാല വില്ലേജ് ഓഫീസര്‍ കെ എന്‍ അനില്‍ കുമാര്‍, കുരമ്പാല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍ ജ്യോതി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Minister Kadannappally Ramachandran about rebuilding Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X