പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഖാദിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം മന്ത്രി മാത്യു ടി തോമസ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സ്വാതന്ത്യ സമര കാലം മുതൽ ഭാരതീയരുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. .

ഖാദി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ആഹാര രീതികൾ പോലെ ഓരോ പ്രദേശത്തിനും ചേർന്ന വസ്ത്രങ്ങളുണ്ട് ,നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രമാണ് ഖാദി. സ്വാതന്ത്ര്യ സമരകാലത്ത് ഖാദി വ്യാപനം എന്ന ആശയം ഗാന്ധിജി മുന്നോട്ട് വെച്ചത് നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു .വൈവിധ്യങ്ങളിലുടെ കേരളത്തിലെ ഖാദി മേഖല ഇന്ന് വളരുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുവാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

mathew


ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അപൂർണാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖാദി ഗ്രാമവ്യവസായ ബോർഡംഗം റ്റി.എൽ.മാണി ആദ്യവിൽപ്പന നിർവഹിച്ചു ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ സമ്മാനപദ്ധതി കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു എന്റെ ഗ്രാമം മാർജിൻമണി വിതരണം ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസൺ േെക്കതിൽ നിർവഹിച്ചു. , ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പൊന്നമ്മ, ലീഡ് ബാങ്ക് മാനേജർ വി.വിജയകുമാരൻ, പ്രോജക്ട് ഓഫീസർ പി.റ്റി.അനുമോദ്, അസിസ്റ്റന്റ് സെക്ര'റി പി.കെ.വിജയമ്മ തുടങ്ങിയവർ സംസാരിച്ചു. ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ്, പത്തനംതിട്ട അബാൻ ജംഗ്ഷനിലുള്ള ബഥേൽ ടവർ, അടൂർ റവന്യു ടവർ, റന്നാി ഇട്ടിയപ്പാറയിലുള്ള ഉഷസ് ടവർ എിവിടങ്ങളിലുള്ള ഗ്രാമസൗഭാഗ്യ ഷോറൂമുകളിലാണ് ഓണംബക്രീദ് ഖാദിമേള നടക്കുന്നത്.

English summary
MInister Mathew T thomas about khadi products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X