പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വം: മന്ത്രി മാത്യു ടി തോമസ്, രക്ഷിതാക്കള്‍ക്ക് നിര്‍ദേശം!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് മന്ത്രി മാത്യു ടി. തോമസ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്കായി കലക് ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ വാത്സല്യവും കരുതലും നല്‍കി കുട്ടികള്‍ക്ക് വീട്ടില്‍ സൗഹൃദ അന്തരീക്ഷം ഒരുക്കണം. എഴുതപ്പെട്ട നിയമങ്ങളിലെ വ്യവസ്ഥകളില്‍ അവസാനിക്കുന്നതാകരുത് കുട്ടികളുടെ അവകാശങ്ങള്‍.

<strong>അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച എന്തിന്? ഗവർണറാകുമോ? വെളിപ്പെടുത്തി സെൻകുമാർ</strong>അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച എന്തിന്? ഗവർണറാകുമോ? വെളിപ്പെടുത്തി സെൻകുമാർ

തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതായ പ്രൊജക്ടുകള്‍ വാര്‍ഷിക പദ്ധതികളുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷത വഹിച്ചു. കുട്ടികളെ കൃത്യമായ രീതിയില്‍ പരിശീലിപ്പിച്ച് നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം എന്ന് കളക്ടര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

mat-25-1464

കുട്ടികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2019-20 വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട മാതൃകപദ്ധതികള്‍ ശില്‍പ്പശാലയില്‍ ആസൂത്രണം ചെയ്തു. ബാലാവകാശ സംരക്ഷണ കമ്മീഷനംഗം സിസ്റ്റര്‍ ബിജി ജോസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബാലാവകാശ സമിതിയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പിന്തുണയോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.

English summary
minister mathew t thomas about protection of children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X