പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരിക്കെതിരെ എക്‌സൈസ് നടത്തുന്നത് ധർമയുദ്ധം; കിഫ്ബി പദ്ധതിയിലൂടെ അൻപതിനായിരം കോടി രൂപയുടെ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്ത് ലഹരി ഉപയോഗത്തിനെതിരെ ധർമയുദ്ധമാണ് എക്‌സൈസ് വകുപ്പ് നടത്തുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പറക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ അടൂർ എക്‌സൈസ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴില്‍ മേഖലയില്‍ കേരളം മറ്റുള്ളവര്‍ക്കു മാതൃക; വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ കേരളത്തില്‍ ധാരാളമുണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം

കിഫ്ബി പദ്ധതിയിലൂടെ അൻപതിനായിരം കോടി രൂപയുടെ വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിൽ പിന്തള്ളപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ് സർക്കാർ ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

MM Mani

സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി 2.8 കോടി രൂപ ചെലവിലാണ് എക്‌സൈസ് കോംപ്ലക്‌സ് നിർമിക്കുന്നത്. എക്‌സൈസ് സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവയടങ്ങുന്നതാണ് പുതിയ എക്‌സൈസ് കോംപ്ലക്‌സ്.

സംസ്ഥാന സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അഞ്ഞൂറു കോടി രൂപയുടെ വികസന പ്രവൃത്തനങ്ങളാണ് അടൂർ മണ്ഡലത്തിൽ നടന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ഇതിൽ 385 കോടി രൂപയും പൊതുമരാമത്ത് വകുപ്പിന്റെതാണെന്നും എം എൽ എ പറഞ്ഞു.

എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, അടൂർ നഗരസഭാ ചെയർപേഴ്‌സൺ ഷൈനി ബോബി, അടൂർ നഗരസഭ വൈസ് ചെയർമാൻ ജി. പ്രസാദ്, തെക്കൻ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ.എ ജോസഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.എസ് രഞ്ജിത്ത്, അടൂർ നഗരസഭാ വാർഡ് കൗൺസിലർമാരായ എസ് ബിനു, പി.സി അനിതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, സി പി ഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി പി ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
Minister MM Mani about excise department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X