കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിപുനരുജ്ജീവനത്തിനായി ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: മന്ത്രി വിഎസ് സുനിൽകുമാർ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കാൻ ജില്ലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ അഭിനാന്ദനാർഹമാണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. കവിയൂർ പുഞ്ച ബഹുജനകൂട്ടായ്മയും നെൽകർഷക സെമിനാറും നാട്ടുകടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെമ്പാടും തരിശുനിലങ്ങൾ കൃഷി ചെയ്യുന്നതിനുള്ള വലിയ പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നേതൃത്വം നൽകുന്നുണ്ട്.

കൃഷി വകുപ്പും ഹരിതകേരള മിഷനും ചേർന്ന് നടപ്പാക്കുന്ന തരിശുരഹിത കേരളത്തിനുള്ള പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. രണ്ടരവർഷം കൊണ്ട് കേരളത്തിലെ 39000 ഏക്കർ തരിശുനിലമാണ് കൃഷിയോഗ്യമാക്കിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നതിനുള്ള ഊർജിത നടപടികൾ നടന്നുവരുന്നു. പത്ത് ലക്ഷം ടൺ അരിയുത്പാദനത്തിലേക്ക് കേരളം എത്തിയാൽ ഭാഗികമായെങ്കിലും സംസ്ഥാനം അരിയുത്പാദനത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തതയിലെത്തും. കൃഷി വകുപ്പ് തരിശുരഹിത പദ്ധതിക്ക് ഏറെ സഹായങ്ങൾ ചെയ്തു വരുന്നുണ്ട്.

vssunilkumar-1

ഒരു ഹെക്ടർ തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് മുപ്പതിനായിരം രൂപയും വിത്തുകളും സൗജന്യമായി നൽകുന്നുണ്ട്. പ്രളയശേഷം കൃഷിനാശം സംഭവിച്ച ജില്ലയിലെ 90 ശതമാനം കർഷകർക്കും സഹായഫണ്ട് നൽകി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ 17.30 രൂപ താങ്ങ്വില നൽകുമ്പോൾ സംസ്ഥാന സർക്കാർ ഒരു കിലോ നെല്ലിന് 25.30 രൂപയാണ് താങ്ങ് വിലയായി നൽകുന്നത്. കർഷകർ സംസ്ഥാന ഇൻഷുറൻസ് സ്കീം വഴി രജിസ്റ്റർ ചെയ്ത് തവണകൾ അടച്ചാൽ കൃഷിനാശം സംഭവിച്ചാൽ ഒരു ഹെക്ടറിന് 35000 രൂപ വീതം നഷ്ടപരിഹാരമായി ലഭിക്കും. പ്രളയശേഷം കുട്ടനാട്ടിൽ മുൻ വർഷം ചെയ്തതിനേക്കാൾ 7000 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. അതിലൂടെ 35000 മെട്രിക് ടൺ നെല്ല് അധികമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കൃഷി വകുപ്പ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിമൂന്ന് വർഷത്തിന് ശേഷമാണ് കവിയൂർ പുഞ്ചയിലെ എണ്ണൂറ് ഏക്കർ കൃഷിയോഗ്യമാക്കിയത്. അതിന്റെ ഭാഗമായാണ് ബഹുജനകൂട്ടായ്മയും നെൽകർഷക സെമിനാറും സംഘടിപ്പിച്ചത്. കൂടാതെ അമ്മയ്‌ക്കൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുറമറ്റം വി.എച്ച്.എസ്.എസ് സ്കൂൾ പ്രിൻസിപ്പൽ ഡോ.മുഹമ്മദ് സുധീറിനും, ബ്ലോക്ക് തല ഉദ്ഘാടനം ടി.സി അനുജനും പച്ചക്കറി തൈകൾ നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവല്ല എം.എൽ.എ മാത്യു ടി തോമസ് അധ്യക്ഷത വഹിച്ചു

English summary
minister vs sunilkumar about agriculture and farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X