Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈൻ വീഡിയോ മത്സരം ' മിഴിവ് 2019 ' ന് തുടക്കമായി

പത്തനംതിട്ട: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ വീഡിയോ മത്സരം ' മിഴിവ് 2019 ' ന് തുടക്കമായി . www.mizhiv2019.kerala.gov.in വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ പ്രമുഖ സിനിമാ പരസ്യ സംവിധായകർ വിലയിരുത്തി ക്യാഷ് പ്രൈസുകൾ നൽകും .

പാര്‍ലമെന്റില്‍ 5 വര്‍ഷവും ഭൂകമ്പം ഉണ്ടായില്ല... പ്രതിപക്ഷത്തിന് കൊട്ടുമായി പ്രധാനമന്ത്രി!!

ഒന്നാം സമ്മാനം: ഒരു ലക്ഷം രൂപ ,രണ്ടാം സമ്മാനം : 50,000/ രൂപ ,മൂന്നാം സമ്മാനം: 25,000/ രൂപ പ്രോത്സാഹന സമ്മാനം 5,000/ രൂപ വീതം പത്ത് പേർക്ക് . അതോടൊപ്പം മികച്ച സൃഷ്ടികളുടെ അണിയറപ്രവർത്തകർക്ക് പി ആർ വകുപ്പിന്റെ മറ്റ് വീഡിയോ / ഓഡിയോ സംരംഭങ്ങളിൽ പങ്കാളികളാകുന്നതിന് പരിഗണനയും നൽകും. സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി ആർ ഡി ഡയറക്ടർ ടി.വി സുഭാഷ് പറഞ്ഞു.

Pathanamthitta Map

രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഈ മാസം 24 വരെ വീഡിയോ അപ്ലോഡ് ചെയ്യാം. പ്രധാനമായും വികസനം , ക്ഷേമം , കേരള പുനർനിർമാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകൾ നിർമിക്കേണ്ടത്. പ്രഫഷണൽ കാമറ ഉപയോഗിച്ചോ , മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷൻ/ ഡോക്യൂഫിക്ഷൻ/ അനിമേഷൻ (3 D / 2 D), നിശ്ചലചിത്രങ്ങൾ മൂവിയാക്കിയോ, ഏത് മേക്കിംഗ് രീതിയിലും വീഡിയോ അവതരിപ്പിക്കാം.

എന്നാൽ, സാധാരണക്കാരന് മനസിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈർഘ്യം മൂന്ന് മിനിറ്റ് ആണ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച്ഡി (1920×1080) MP4 ഫോർമാറ്റിൽ വേണം അപ്ലോഡ് ചെയ്യേണ്ടത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+