കോന്നിക്കായി എംഎല്‍എയുടെ പ്രത്യേക കായികക്ഷമതാ പദ്ധതി: ബ്രാന്‍ഡ് അംബാസിഡറായി സികെ വിനീത്
കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റര്‍ വെള്ളിയാഴ്ച പകല്‍ 11 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നിയും ഒരുങ്ങുന്നു. ലഹരിയുടെയും ഇന്റര്‍നെറ്റിന്റെയും നീരാളി പിടിയിനിന്നും കുട്ടികളെ രക്ഷിച്ച് പ്രസരിപ്പും ചുറുചുറുക്കുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ആവിഷ്കരിക്കുന്ന പദ്ധതിയാണ് കെ 83. 40 വര്‍ഷം മുമ്പുള്ള കായിക ക്ഷമതയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കായിക ഇനങ്ങളായ ഫുട്ബോള്‍, വോളിബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, ആര്‍ച്ചറി, റോളര്‍ സ്കേറ്റിംഗ്, ഹോക്കി, ഖോ ഖോ, ഫെന്‍സിംഗ് തുടങ്ങിയവയിലും ഉപകരണ സംഗീതം, നൃത്തനൃത്യങ്ങള്‍, സംഗീതം തുടങ്ങിയ കലാ ഇനങ്ങളിലുമാണ് കോന്നി നിയോജക മണ്ഡലത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നത്.
ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീത് ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ദേശീയ താരങ്ങളായ റിനോ ആന്റോ, എന്‍.പി. പ്രദീപ് എന്നിവരും കായിക പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവര്‍ ഇന്നലെ കോന്നിയില്‍ എത്തി എംഎല്‍എ യോടൊപ്പം വിവിധ കായിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി കലഞ്ഞൂരില്‍ സജ്ജമാക്കിയിട്ടുള്ള കായിക ക്ഷമതാ പരിശീലന കേന്ദ്രവും സന്ദര്‍ശിച്ചു.
കലഞ്ഞൂരിലെ ആധുനിക ഫിറ്റ്നസ് സെന്റര്‍ വെള്ളിയാഴ്ച പകല്‍ 11 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന് ഉദ്ഘാടനം ചെയ്യും. കോന്നിയിലെ കായിക താരങ്ങളെ ദേശീയ തലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും എല്ലാ പ്രായത്തില്‍ ഉള്ളവരുടെയും ആരോഗ്യം സംരക്ഷിക്കാനുള്ള കായിക ഉപകരണ സംവിധാനങ്ങള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടന്‍ സ്ഥാപിക്കുമെന്നും എംഎല്‍എ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications