പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയുക്ത എംഎല്‍എമാര്‍ നേതൃത്വം നല്‍കും; പത്തനംതിട്ടയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കും

Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് ജാഗ്രത കൈവിടരുതെന്ന് ജനങ്ങളോട്
അഭ്യര്‍ഥനയുമായി നിയുക്ത എംഎല്‍എമാര്‍ കോവിഡിന് എതിരേ മതിയായ ജാഗ്രത വരും ദിവസങ്ങളില്‍ പൊതു സമൂഹം സ്വീകരിക്കണമെന്ന് അഡ്വ.മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല നഗരസഭ, ചുറ്റുമുള്ള പഞ്ചായത്തുകളിലും കോവിഡ് രോഗികളില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇവ നിയന്ത്രിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. കോവിഡ് ജാഗ്രതാ സമിതികള്‍ ശക്തമാക്കണം. ജില്ലയിലെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ആറന്മുള മണ്ഡലത്തില്‍ പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് ഒന്നാം തരംഗത്തില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ രണ്ടാം തരംഗത്തെ നേരിടുന്നതിന് നടപടികള്‍ കൂടുതല്‍ ശക്തമാക്കും. സിഎഫ്എല്‍ടിസികളില്‍ കഴിയുന്ന രോഗികള്‍ക്ക് പഞ്ചായത്തുകള്‍ ഭക്ഷണം ഉറപ്പാക്കണം. സെല്‍ഫ് ലോക്ഡൗണാണ് ഏറ്റവും പ്രധാനം. അതിനായി ജനങ്ങള്‍ എല്ലാവരും സഹകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

pathanamthitta

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അതിനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേരും. കോവിഡ് ഒന്നാം തരംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന, എന്നാല്‍ ആവശ്യം വരാത്തതുമൂലം ഉപയോഗിക്കാതിരുന്നതുമായ സിഎഫ്എല്‍ടിസികള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവില്‍ ഏനാത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ഗൗരവതരമായ സാമൂഹിക സാഹചര്യമാണിപ്പോഴുള്ളതെന്നും ഇതിനെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായിവരും. അവ ഉറപ്പാക്കുന്നതിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. വെന്റിലേറ്റര്‍, ബെഡ്, ആശുപത്രി, സിഎഫ്എല്‍ടിസി എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയില്‍ രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമുണ്ടായാല്‍ അധിക ഡോക്ടര്‍, നഴ്‌സുമാരുടെ സഹായം വേണ്ടി വന്നേക്കാം. ഇതിനു കഴിയുന്നവര്‍ തങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കാണുന്ന കാഴ്ച നമുക്കിടയില്‍ സംഭവിക്കില്ല എന്നു കരുതരുത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

നാം ഇപ്പോള്‍ കൂടുതല്‍ ഗൗരവം കാണിച്ചില്ലെങ്കില്‍ നമ്മളും അത്തരം ഭയാനക സാഹചര്യത്തിലെത്തും എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകണം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു. എഡിഎം ഇ. മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ഡി.എം.ഒ(ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
MLAs will take the lead; In Pathanamthitta Kovid will strengthen the defense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X