പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കട ജില്ലാതല ഉദ്ഘാടനം 14ന് അട്ടത്തോട്ടിൽ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ആദിവാസി ഊരുകളിൽ നേരിട്ട് റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 14ന് വൈകിട്ട് നാലിന് റാന്നി പെരുനാട് അട്ടത്തോട് കോളനിയിലെ അട്ടത്തോട് കിഴക്ക് കമ്മ്യൂണിറ്റി ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവഹിക്കും. രാജുഎബ്രഹാം എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ പി.ബി.നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി, ജില്ലാ പഞ്ചായത്തംഗം പി.വി.വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം വി.രാജൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തിൽ റാന്നി ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ വരുന്നതാണ് അട്ടത്തോട് ട്രൈബൽ സെറ്റിൽമെന്റ്. ഇവിടുത്തെ 191 കാർഡ് ഉടമകളിൽ 137 പേർ അട്ടത്തോട് കിഴക്ക് കോളനിയിലും 54 പേർ അട്ടത്തോട് പടിഞ്ഞാറ് കോളനിയിലുമാണ് താമസിക്കുന്നത്. നിലയ്ക്കൽ ഗോപുരത്തിന് അടുത്തുള്ള 123ാം നമ്പർ റേഷൻ കടയിൽനിന്നാണ് സാധനങ്ങൾ കോളനിയിലെത്തിക്കുന്നത്.

pathanamthitta

ജില്ലയിൽ ഒമ്പത് പട്ടികവർഗ കോളനികളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നത് അട്ടത്തോട് കോളനിയിലായതിനാലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടത്തിപ്പിനായി അട്ടത്തോട് കോളനിയെ സിവിൽ സപ്ലൈസ് വകുപ്പ് തെരഞ്ഞെടുത്തത്. 34 കുടുംബങ്ങൾ വീതമുള്ള സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ, ഗുരുനാഥൻമണ്ണ്, അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ, 30 കുടുംബങ്ങളുള്ള അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി, 20 കുടുംബങ്ങളുള്ള കോട്ടംപാറ, 23 കുടുംബങ്ങൾ വീതമുള്ള വടശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, റാന്നി പെരുനാട് പഞ്ചായത്തിലെ വേലംപ്ലാവ്, 19 കുടുംബങ്ങളുള്ള റാന്നി പെരുനാട് പഞ്ചായത്തിലെ ചാലക്കയം എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി ഊരുകൾ. ജില്ലയിലെ ഒമ്പത് ആദിവാസി ഊരുകളിലായി 408 കുടുംബങ്ങളാണ് താമസിക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതി വനം, പട്ടികവർഗ വികസന വകുപ്പുകളുടെ സഹകരണത്തോടു കൂടിയാണ് നടപ്പാക്കുന്നത്.
English summary
Mobile ration store for tribals to be inaugurated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X