ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട്; റാന്നി താലൂക്ക് ആശുപത്രിക്ക് 69.75 ലക്ഷം രൂപ അനുവദിച്ചു
പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാംതന്നെ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റാന്നി താലൂക്ക് ആശുപത്രിക്ക് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
2260 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഈ ലേബര്‍ ഡെലിവറി സ്യൂട്ട് സജ്ജമാക്കുന്നത്. വേദനരഹിത പ്രസവ സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഗര്‍ഭിണികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രത്യേക റിസപ്ഷന്, ഡോക്ടര്‍മാരുടെ പരിശോധനാ മുറി, ഒരേസമയം ആറു പേരെ പരിചരിക്കാനുള്ള സ്റ്റേജ് വണ്‍ ലേബര്‍ റൂം, നാലു പേരുടെ പ്രസവം ഒരേസമയം എടുക്കാന്‍ കഴിയുന്ന ലേബര്‍ സ്യൂട്ട്, റിക്കവറി റൂം എന്നിവ സജ്ജമാക്കും.

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലം സന്ദർശിച്ചപ്പോൾ ചിത്രങ്ങൾ
ഇതുകൂടാതെ നവജാത ശിശുക്കളുടെ പരിചരണത്തിനായുള്ള ന്യൂബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റും ലേബര്‍ റൂമിനോട് അനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമാക്കും.പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന താലൂക്കുതല ആശുപത്രിയാണ് റാന്നി താലൂക്ക് ആശുപത്രി. ആധുനിക ലേബര്‍ ഡെലിവറി സ്യൂട്ട് സജ്ജമാകുന്നതോടെ ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാകും.
മഞ്ഞയിൽ സുന്ദരിയായി നടി റാഷി ഖന്ന; ചിത്രങ്ങൾ
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications