ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് കാപട്യം നിറഞ്ഞതെന്ന് എംടി രമേശ്
പത്തനംതിട്ട: ശബരിമല വിഷയത്തിലെ യുഡിഎഫിന്‍റെ നിലപാട് കാപട്യം നിറഞ്ഞതാണെന്ന് ബിജെപി നേതാവ് എംടി രമേശ്. ശബരിമല വിഷയത്തില്‍ ഒരു കാലത്തും യുഡിഎഫ് ഇടപെട്ടിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സമരം നടന്നപ്പോള്‍ ഒറ്റ യുഡിഎഫ് നേതാക്കളേയും കണ്ടിരുന്നില്ലെന്നും എംടി രമേശ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ജനങ്ങളുടെ മനസ്സിലുണ്ട്. നിലവില്‍ വിഷയം കോടതിയെ പരിഗണനയിലാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല പ്രക്ഷോഭത്തിന്‍റെ പേരില്‍ ഏതെങ്കിലും യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ? ഏതെങ്കിലും യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാട് കാപട്യം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ വിഷയത്തില്‍ യുഡിഎഫ് ഇന്ന് നടത്തുന്ന പ്രസ്താവനകള്‍ യാതൊരു അടിസ്ഥാനവുമില്ല. ഈ കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം സര്‍ക്കാറിന്‍റെ കൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് മുന്നണി കണ്‍വീനര്‍ എംഎ ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല് വിസ്വാസികളുടെ വികാരം മാനിക്കും. ഇതിനായി നിയമം കൊണ്ടുവരും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.












Click it and Unblock the Notifications