പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ട്‌കെട്ട്; കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെ മാടമ്പിയെന്നു വിളിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവിലിന്‍ കേസിന്റെ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായിട്ടും കേസ് മാറ്റിവയക്കണമെന്ന അഡീഷണല്‍ സേളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിലപാട് പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അരോപിച്ചു. പത്തനംതിട്ട ഡി.സി.സി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

<strong>കോളജില്‍ പോസ്റ്റര്‍ പതിച്ച് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളുടെ മൊബൈലും, ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്കയച്ചു, പ്രതികളുമായി കോളജില്‍ തെളിവെടുപ്പ് നടത്തി, പ്രതികള്‍ റിമാന്‍ഡില്‍</strong>കോളജില്‍ പോസ്റ്റര്‍ പതിച്ച് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളുടെ മൊബൈലും, ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്കയച്ചു, പ്രതികളുമായി കോളജില്‍ തെളിവെടുപ്പ് നടത്തി, പ്രതികള്‍ റിമാന്‍ഡില്‍

അഡീഷണല്‍ സോളിറ്റര്‍ ജനറലിന്റെ നിലപാട് പിണറായി വിജയനെ രക്ഷിക്കാനുള്ള നരേന്ദ്രമോദിയുടെ ഒളിച്ചുകളിയാണ്. രാജ്യം കണ്ട 30000 കോടിയുടെ അഴിമതിയായ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രതികരിക്കാന്‍ പോളിറ്റ് ബ്യൂറോ നിയന്ത്രിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഇതുവരെ തയ്യാറായിട്ടില്ല. ഇതുവരും ഇതില്‍ പ്രതികരിക്കാത്തതും ഈ രഹസ്യധാരണയുടെ ഫലമാണ്.

Mullappally Ramachandran

കണ്ണൂരില്‍ ആര്‍.എസ്.എസുകാരനായ ജയകൃഷ്ണന്‍ മാസ്റ്ററുടെ വധത്തിലെ ഒന്നാം പ്രതിയായ അച്ചാരത്തില്‍ പ്രദീപിന് ശിക്ഷയിളവ് നല്‍കി രക്ഷപ്പെടുത്താനും സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധക്കേസില്‍ അച്ചാരത്തില്‍ പ്രദീപിനെ ഹൈക്കോടതി വധശിക്ഷ നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി അത് ജീവപര്യന്തമാക്കി. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പ്രദീപിന് ശിക്ഷയിളവ് നല്‍കി സ്വതന്ത്രനാക്കി. 14 വര്‍ഷം നിര്‍ബന്ധിത ജീവപര്യന്തം ലഭിച്ച വ്യക്തികള്‍ക്ക് ശിക്ഷയിളവ് നല്‍കരുതെന്ന് മനുറാം കേസ് പരിഗണിക്കവെ കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും നിയമവിരുദ്ധമായി എന്തിനാണ് കോടിയേരി പ്രവര്‍ത്തിച്ചത്. ഇതിനെതിരെ അന്ന് മാധ്യമവിര്‍ശനം ഉണ്ടായതാണ്. ഇപ്പോള്‍ അച്ചാരത്തില്‍ പ്രദീപന്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് കൗസല്യ മകന്റെ കൊലപാതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ഹൈക്കോടതിയില്‍ നല്‍കിയ തേസിന്റെ നടത്തിപ്പിന്റെ ചുമതല വഹിച്ച ഇന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള ഹര്‍ജി പിന്‍വലിച്ചത് എന്തിനാണെന്നും മുല്ലപ്പള്ളി ചോദിച്ചു. സി.പി.എം -ബി.ജെ.പി. രഹസ്യധാരണ ഈ കേസിലും പ്രകടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സി.പി.എം ഹജരാക്കിയത് ഡമ്മിപ്രതികളെയാണെന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാനപ്രതി ടി.കെ.രതീഷിന്റെ വെളിപ്പെടുത്തിയിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇതിലെല്ലാം സി.പി.എമ്മിന്റേയും ബി.ജെ.പി.യുടേയും ഡൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയുടനെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതും തുടര്‍ന്ന് അദ്ദേഹത്തെ പ്രശംസിച്ച് വാര്‍ത്താസമ്മേളനം നടത്തിയതും കേരളീയ പൊതുസമൂഹം കണ്ടതാണ്. അന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി ആദ്യം ചെയ്തത് സീനിയോറിറ്റി മറികടന്ന് ലോക്‌നാഥ് ബഹറയെ ഡി.ജി.പിയായി നിയമിച്ചു. അതിന് വഴിവച്ച സഹാചര്യത്തെ പറ്റി നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചതാണ്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ എന്‍.എസ്.എസിനെ മാടമ്പിയെന്നു വിളിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എന്‍.എസ്.എസിനെ സമുദായിക സംഘടനായി മാത്രം കാണാന്‍ കഴിയില്ല. എല്‍.എസ്.എസിന്റെ സ്ഥാപക അധ്യക്ഷന്‍ കെ.കേളപ്പനും ജനറല്‍ സെക്രട്ടറി മന്നത് പത്മനാഭനുമാണ്. ഇരുവരും കേരളീയ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ്. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നടത്താന്‍ സവര്‍ണ്ണജാഥ സംഘടിപ്പിച്ച് 82 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്നത്ത് പത്മനാഭന്‍ മഹാരാജാവിനെ കൊണ്ട് ക്ഷേത്രപ്രവേശന വിളംബരം നടത്തിയ സാമൂഹ്യവിപ്ലവകാരിയാണ്.

സാമൂദായിക സംഘടനകളെ പരസ്യമായി വിമര്‍ശിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട്ബാങ്കായി കണ്ടുകൊണ്ടു ഇവരുടെ തിണ്ണനിരങ്ങുന്ന പാര്‍ട്ടിയാണ് സി.പി.എം. അതിന് ഉദാഹരണമാണ് താമരശ്ശേരി ബിഷപ്പിനെതിരായി പിണറായുടെ പ്രതികരണവും പിന്നേട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അരമനകയറി ഇറങ്ങിയതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരുബന്ധവുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം.

നവോത്ഥാനം പറയുന്നവര്‍ മന്നത്പത്മനാഭനെ മറന്നു. സംസ്ഥാനസര്‍ക്കാരിന്റെ കേരള പബ്ലിക്കേഷന്‍ പുറത്ത് ഇറക്കിയ പ്രസിദ്ധീകരണത്തില്‍ 32 നവോത്ഥാന നായകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മന്നതെ കുറിച്ച് ഒരു പരാമര്‍ശമോ ചിത്രമോ ഉള്‍പ്പെടുത്തിയിച്ചില്ലെന്നും മുല്ലപ്പള്ളി ചൂണ്ടികാണിച്ചു.എന്‍.എസ്.എസ്. സി.പി.എമ്മിന്റെ പോഷകസംഘടനയല്ലെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തെ രാഷ്ട്രീവത്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. സി.പി.എമ്മും ബി.ജെ.പിയും ഈ വിഷയത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചു.തെളിഞ്ഞ രാഷ്ട്രീയ രാഷ്ട്രീയ ലക്ഷ്യമാണ് ഇരുവര്‍ക്കും. ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചു. കോണ്‍ഗ്രസ് നിലപാട് ജനം അംഗീകരിച്ചു. നല്ല സ്വീകാര്യത ലഭിച്ചു. പ്രളയാനന്തര കേരളപുനനിര്‍മ്മാണത്തില്‍ പരാജയപ്പെടതിനെ തുടര്‍ന്നുള്ള ജനരോക്ഷം മറക്കാനുള്ള ആയുധമായി പിണറായി സര്‍ക്കാര്‍ ഇതിനെ കണ്ടപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ഉപാധിയായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്ന് അമിത്ഷായുടേയും യോഗി ആദിത്യനാഥിന്റെയും ശ്രീധരന്‍പിള്ളയുടെയും വാക്കുകളില്‍ നിന്നും വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോക്‌സഭാ സ്ഥാനാര്‍ത്തി നിര്‍ണ്ണയ ചര്‍ച്ചക്കായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം മാര്‍ച്ച് നാലിന് ചേരും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കെ.പി.സി.സി പ്രഖ്യാപിച്ച 30 ലക്ഷം രൂപ കെ.പി.സി.സിയുടെ സമുന്നതാരായ നേതാക്കള്‍ ഗൃഹസന്ദര്‍ശനം നടത്തി പിരിച്ചു നല്‍കും. എം.എല്‍.എമാര്‍ മത്സരിക്കേണ്ട എന്നതാണ് പാര്‍ട്ടി നിലപാട്. ഡി.സി.സി പ്രസിഡന്റുമാരോട് സ്ഥാനാര്‍ത്ഥി ചുരുക്കപട്ടിക കെ.പി.സി.സിക്ക് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിവും വിജയസാധ്യതയുമാണ് യോഗ്യതയെന്നും മുല്ലപ്പള്ളി പറഞ്ഞു.

English summary
Mullappally Ramachandran against CPM and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X