പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം: അറസ്റ്റ് 9 മാസത്തില്‍!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കടപ്രയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. കടപ്ര പരുമല കോട്ടയ്ക്കാമാലി കോളനിയില്‍ സബീറിനെ(36)യാണ് ജീവപര്യന്തം കഠിനതടവിനും 68,000 രൂപ പിഴ ഈടാക്കാനും അഡീഷനല്‍ സെഷന്‍സ് കോടതി (1) ശിക്ഷിച്ചത്. 2010 മേയ് 1ന് രാത്രി 9ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വാക്കിങ് സ്റ്റിക് ഉപയോഗിച്ചു തലയ്ക്കടിച്ചു ബോധരഹിതയാക്കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം മാനഭംഗപ്പെടുത്തുകയും ശ്വാസംമുട്ടിച്ചു കൊല്ലുകയും ചെയ്‌തെന്നാണ് കേസ്.

സാമൂഹിക പ്രവര്‍ത്തക കൂടിയായിരുന്ന വീട്ടമ്മ 2010 മേയ് 1ന് പരുമല പള്ളിയില്‍ എത്തി മടങ്ങിയതാണ്. പിന്നീട് ആരും കണ്ടിട്ടില്ല. ഇവര്‍ ഇവിടെ നിന്നു സ്വയം കാറോടിച്ചാണ് മടങ്ങിയത്. സന്ധ്യയോടെയാണ് വീട്ടിലെത്തിയതെന്നു കരുതുന്നു. വീട് തുറന്ന് അകത്ത് കടന്ന ഇവരെ കൊക്കോ ചുവട്ടില്‍ ഒളിച്ചിരുന്ന പ്രതി ആക്രമിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.

murdercaseaccused-

പീഡനത്തിനിടെ ഇവര്‍ മരണപ്പെട്ടു എന്നായിരുന്നു പ്രാഥമിക നിഗമനം. ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാല്‍ മരണ വിവരം ആരും അറിഞ്ഞില്ല. 4 ദിവത്തെ പത്രം വീടിന്റെ വരാന്തയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളില്‍ ചിലര്‍ നടത്തിയ തിരച്ചിലിലാണ് വീടിന്റെ അടുക്കളയ്ക്ക് പിന്‍ഭാഗത്ത് കൊക്കോ ചുവട്ടില്‍ ജീര്‍ണിച്ച ജഡം കണ്ടത്.

അന്വേഷണം ആദ്യം അടുത്ത ബന്ധുക്കളിലേക്കായിരുന്നു. പ്രായമുള്ള സ്ത്രീകളെ പീഡിപ്പിക്കുന്നയാളുകളെ പറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് 9 മാസത്തിനുശേഷം പ്രതിയെ കുടുക്കാന്‍ ഇടയാക്കിയത്. ജാമ്യത്തിലിറങ്ങിയ പ്രതിയെ പിന്നീട് മത്സ്യ വില്‍പന നടത്തുന്ന 74 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പരുമല തിക്കപ്പുഴയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
murder case accused get life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X