പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലീം വനിതാ ലീഗ് നേതാവ് റാഷിദാ ബീവി അടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നു

Google Oneindia Malayalam News

പത്തനംതിട്ട: മുസ്ലീം വനിതാ ലീഗ് സംസ്ഥാന നേതാവും പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർപേഴ്സണുമായിരുന്ന റാഷിദാ ബീവിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ -ലീഗ് അനുഭാവികളും പ്രവർത്തകരുമായിരുന്ന മുപ്പത് പേർ സിപിഎമ്മില്‍ ചേര്‍ന്നു. യുഡിഎഫ്‌-ന്റെ അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനും അഭിപ്രായപ്പെട്ടു.

കേരളത്തില്‍ അസഹിഷ്‌ണുതയില്‍ നിന്നുയര്‍ന്ന രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക്‌ തുടക്കം കുറിച്ചതിന്റെ പിതൃത്വം കോൺഗ്രസ്സിനാണ്. മൊയ്യാരത്ത് ശങ്കരനിൽ തുടങ്ങി കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയതും കോൺഗ്രസ്സാണ്.
പ്രസംഗത്തില്‍ ഗാന്ധിസവും പ്രവര്‍ത്തിയില്‍ ഫാസിസവും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്‍റെ അക്രമരാഷ്ട്രീയത്തിന്റെ ഇരകളാണ് വെഞ്ഞാറന്മൂടില്‍ കൊലചെയ്യപ്പെട്ട സഖാക്കൾ ഹഖ് മുഹമ്മദും മിഥിലാജും.

cpm

നടുറോഡില്‍ വച്ച് ആസൂത്രിതമായി നടത്തിയ നരഹത്യയിൽ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ അരുംകൊല ചെയ്ത കോണ്‍ഗ്രസ്സിന്‍റെ പാരമ്പര്യമാണ് ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെടുന്നത്.യാതൊരു പ്രകോപനവും ഇല്ലാതെ രാഷ്ട്രീയ വൈരാഗ്യത്താല്‍ നടത്തിയ കൊലപാതകത്തില്‍ പൊതു സമൂഹം ശക്തമായി പ്രതിഷേധമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട വലഞ്ചുഴിയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കെപി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സ്വീകരണ സമ്മേളനത്തിൽ ആറന്മുള എം.എൽ.എ സഖാവ് വീണാ ജോർജ് പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. സി.പി.ഐ.എം പത്തനംതിട്ട ഏരിയാ സെക്രട്ടറി എൻ. സജികുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ.സക്കീർ ഹുസൈൻ, അമൃതം ഗോകുലൻ,കുമ്പഴ ലോക്കൽ സെക്രട്ടറി പി.വി അശോക് കുമാർ തുടങ്ങിയവർ സന്നിഹിതരായി.

English summary
Muslim Women's League state leader rashidha joins CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X