അടൂരിനെ ഇളക്കി മറിച്ച് കെ സുരേന്ദ്രൻ: ആവേശമായി റോഡ്ഷോ, സ്വീകരണമൊരുക്കി വൻ ജനാവലി!
അടൂർ: എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ അടൂരിനെ ഇളക്കിമറിച്ച് പര്യടനം നടത്തി. സുരേന്ദ്രന്റെ പര്യടനം കടന്നു പോയ സ്ഥലങ്ങളിലെല്ലാം വൻ സ്വീകരണം നൽകി നാട്ടുകാരും കാത്തിരുന്നു. രാവിലെ തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം പെരിങ്ങനാട് സ്വീകരണ സ്ഥലത്തേക്ക് പോയി.
തൃചേന്ദമംഗലം മൂലസ്ഥാനമായ കുറ്റി വിള കൊട്ടാരത്തിലെ ചേന്നൻ അപ്പൂപ്പന് മുറക്കാൻ സമർപ്പിച്ചത്തിനു ശേഷം വഞ്ചി മുക്കിൽ നിന്നായിരുന്നു സ്വീകരണ പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് പള്ളിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അടൂർ നഗരസഭ, കടമ്പനാട് പഞ്ചായത്തിലെ സ്വീകരണങ്ങൾക്ക് ശേഷം ഏറത്ത് പഞ്ചായത്തിലെ മുരുകൻ കുന്ന് കോളനിയിൽ സമാപിച്ചു.

ജനബാഹുല്യം കാരണം നേരത്തെ നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങൾക്ക് പുറമെ മറ്റ് പല സ്ഥലങ്ങളിലും സ്ഥാനാർത്ഥിക്ക് വൻവരവേൽപ്പ് ലഭിച്ചു. പത്തനംത്തിട്ടയിൽ തന്നെ തോൽപ്പിക്കാൻ ഇടതുപക്ഷം യുഡിഎഫിന് വോട്ട് മറിക്കാൻ ശ്രമിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പത്തനംത്തിട്ടയിൽ ക്യാമ്പ് ചെയ്താണ് ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷം പെയ്ത മഴയ്ക്കും അടൂരിലെ എൻഡിഎ പ്രവർത്തകരുടെ ആവേശം തണുപ്പിക്കാനായില്ല. ആർ. ഗോപാലകൃഷ്ണൻ, സി. ശരത്, രൂപേഷ് അടൂർ, അഡ്വ.സേതു കുമാർ, ഗോപൻ, രാജേഷ്, ഗോപൻ മിത്ര പുരം, സി.ടി അജിത്, സജീഷ് കുമാർ, സുരേഷ്, വിനീഷ് കൃഷ്ണൻ, ശ്രീകുമാർ, ഡി.അജിത് എന്നിവർ സ്വീകരണ യോഗങ്ങൾക്ക് നേതൃത്വം നൽകി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications