Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലിമല പാത തുറക്കാൻ ബോർഡ് തയ്യാർ: കെ.അനന്തഗോപൻ; സർക്കാർ അനുമതി കാത്ത് ദേവസ്വം ബോർഡ്

പമ്പ/ സന്നിധാനം: ശബരിമലയിൽ പരമ്പരാഗത കാനനപാതയായ നീലിമലപാത തുറക്കാൻ ദേവസ്വം ബോർഡ് തയ്യാറെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ. ആചാരങ്ങളിൽ മാറ്റം വരുത്താതെ അത് പഴയപടിയിൽ അനുവദിക്കണമെന്ന നിലപാടാണ് ബോർഡിന് ഉള്ളതെന്നും പ്രസിഡൻറ് വ്യക്തമാക്കി. കുടിവെള്ളം, ശൗചാലയം, ആശുപത്രി അടക്കമുള്ള പ്രാഥമിക ഒരുക്കങ്ങളും ഈ പാതകളിൽ ലഭ്യമാക്കിയിട്ടുണ്ട്. കാനനപാതയിലൂടെയുള്ള ദർശനം വേണമെന്ന് ബോർഡ് ആവശ്യപ്പെട്ട് 10 ദിവസം പിന്നിട്ടിട്ടും സർക്കാർ അനുമതി നൽകിയിട്ടില്ല. അതേസമയം, കാനന പാത തുറന്നു നൽകാത്ത പശ്ചാത്തലത്തിൽ സമരപരമ്പരകളുമായി മുന്നോട്ടുപോകാനുള്ള നിലപാടിലാണ് ഹൈന്ദവ സംഘടനകൾ.

1

മണ്ഡല മകരവിളക്ക് ഉത്സവം ശബരിമലയിൽ ആരംഭിച്ചിട്ട് ഇന്ന് 21 ദിവസം പിന്നിടുകയാണ്. വർഷം തോറും അനുവദിക്കാറുള്ള കാനനപാതയിലൂടെയുള്ള തീർഥാടനം ഇക്കുറി അനുവദിച്ചിട്ടില്ല. കൊവിഡും പ്രതികൂല കാലാവസ്ഥയുമാണ് കാരണമെന്നാണ് വിവരം. എന്നാൽ, ശബരിമലയിലേക്ക് ഭക്തർ കൂടുതൽ എത്തുന്നതിനാൽ സ്വാമി അയ്യപ്പൻ റോഡ് വഴിയുള്ള മലക്കയറ്റത്തിനും മലയിറക്കത്തിനും പുറമേ പരമ്പരാഗതപാതകൾ കൂടി അനുവദിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.

നുണക്കുഴിയില്‍ വിരല്‍ വെച്ച് അശ്വതി, കാണാന്‍ തന്നെ എന്തൊരഴക്, വൈറലായി ചിത്രങ്ങള്‍

2

നേരത്തെ,ശബരിമലയിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെയാണ് നിരവധി തീരുമാനങ്ങളും ഇതിനനുബന്ധമായി സ്വീകരിച്ചത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ടെന്നായിരുന്നു തീരുമാനം. 18 വയസ്സിന് താഴെ സ്‌കൂൾ / കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാമെന്നും നിർദ്ദേശം നൽകിയിരുന്നു.

3

10 വയസ്സിന് താഴെ ആർടിപിസിആർ പരിശോധന വേണ്ട. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ രേഖ വേണം. വെർച്വൽ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാം തുടങ്ങിയവയായിരുന്നു ഇളവുകൾ.ഡിസംബർ ഒന്നിന് ചേർന്ന മന്ത്രിസഭാ യോഗമാണ് നേരത്തെ ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

4

നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം. നെയ്യഭിഷേകം സാധാരണ രീതിയിലാക്കാണം, നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്നാനം അനുവദിക്കണം തുടങ്ങിയ കാര്യങ്ങളാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും സർക്കാർ നിലവിൽ അനുമതി നൽകിയിട്ടില്ല.

5

അതേസമയം, നീലിമലപാത തുറക്കാൻ ബോർഡ് തയ്യാറാണെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദേവസ്വംബോർഡും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയതായി പൊലീസും സർക്കാരിനെ അറിയിച്ചിരുന്നു. കാനനപാത തുറന്നു നൽകാത്ത പശ്ചാത്തലത്തിൽ സമരപരമ്പരകളുമായി മുന്നോട്ടുപോകാനുള്ള നിലപാടിലാണ് ഹൈന്ദവ സംഘടനകൾ., ദേവസ്വംബോർഡ്, മലയാളം വാർത്തകൾ

Recommended Video

cmsvideo
    ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+