Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് യാത്ര തിരിച്ച നേപ്പാള്‍ സ്വദേശികളും

പത്തനംതിട്ട: നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ടയിലെ ആനിക്കാടില്‍ നിന് നും പോയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രാജു ടക്കൂരി, റാബിന്‍ ഹമല്‍, അനില്‍ ഷാഹി എന്നിവരാണ് മരിച്ചത്.

45 വര്‍ഷത്തോളം നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശിയായ മാത്യു ഫിലിപ്പിന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് എത്തിയവരായിരുന്നു ഇവര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ മാത്യു ഫിലിപ്പിന്റെ വീട്ടിലെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷമുള്ള യാത്രയിലാണ് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

nepal

കഴിഞ്ഞ ദിവസം ഇവര്‍ ഒന്നിച്ചാണ് നേപ്പാളിലേക്ക് മടങ്ങിയത്. എന്നാല്‍ അപകടത്തിന് തൊട്ടുമുമ്പ് സംഘത്തിലെ ദീപക് തമാങ്, സരണ്‍ എന്നിവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. അതുകൊണ്ട് ഇവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. 68 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനത്തില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവരും മരണപ്പെട്ടെന്നാണ് സിഎന്‍എന്‍- ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് 1 മണിവരെ 40 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റേഴ്സുമാണ് ഉണ്ടായിരുന്നതെന്ന് വിമാനക്കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന് വീണതിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലകമായി അടച്ചു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വന്ന വിമാനമാണ് തകര്‍ന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് അപകടമുണ്ടായത്.

റഷ്യ, അയര്‍ലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിടെ അടക്കം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആകാശത്ത് നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൈലറ്റുമാരായ കമല്‍ കെ സി, അഞ്ജു ഖതിവാദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

രാജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നതെന്ന് നേപ്പാല്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറി സേതി നദീതീരത്ത് വിമാനം തകര്‍ന്ന് വീണത് ആളപായം കുറച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+