പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴഞ്ചേരിയിലെ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ പാലം വരുന്നു

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: ഗതാഗതകുരുക്കിൽ നട്ടംതിരിയുന്നകോഴഞ്ചേരിക്ക് ആശ്വാസമായി പുതിയ പാലം വരുന്നു. തിരുവല്ല​ പത്തനംതിട്ടറോഡിൽ പഴയകോഴഞ്ചേരി പാലത്തിന്റെ വലതുഭാഗത്തായിട്ടാണ് പുതിയ പാലം നിർമിക്കുന്നത്. ജൂലൈ 7ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പുതിയ പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും.

കോഴഞ്ചേരിയിൽ ദിനവും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പാലം വരുന്നതോടെ ശാശ്വത പരിഹാരമാകും. 207.2 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. ഇരുവശത്തും നടപ്പാതയും പുതിയ പാലത്തിനൊപ്പം നിർമിക്കും. കിഫ്ബിയിൽ നിന്ന് 19.69കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. വീണാജോർജ് എംഎൽഎയുടെ അഭ്യർഥന പ്രകാരമാണ് പുതിയ പാലത്തിന് കിഫ്ബിയിൽ നിന്നും സംസ്ഥാന സർക്കാർ ഫണ്ട് ലഭ്യമാക്കിയത്. രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്ററിലുംകോഴഞ്ചേരി ഭാഗത്ത് 90 മീറ്ററിലുമാണ് അപ്രോച്ച്‌റോഡുകൾ നിർമിക്കുക. പഴയ പാലത്തിന്റെ കൈവരികൾ ആർച്ചുകളാണ്. ഇത്തരത്തിലുള്ള ആർച്ചുകൾ പുതിയ പാലത്തിനും ഉണ്ടാകും. ആർച്ചിന് കൂടുതൽ ബലം നൽകുന്നതിന്‌വേണ്ടികോൺക്രീറ്റിന് ഒപ്പം ലംബമായികേബിളുകളും ഉപയോഗിക്കും. പാലത്തിന്റെ താഴ്ഭാഗത്തു കൂടികേബിളുകളും പൈപ്പുകളും സ്ഥാപിക്കുന്നതിനുള്ള സംവിധാനവും പുതിയ പാലത്തിൽ ഉണ്ടായിരിക്കും. സെഗൂറാ ഫൗണ്ടേഷൻ ആൻഡ് സ്ട്രക്ചറൽ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

pathanamthitta

പത്തനംതിട്ടയ്ക്കും തിരുവല്ലയ്ക്കും ഇടയിൽ ഏറ്റവും തിരക്കുള്ള സ്ഥലമാണ്‌കോഴഞ്ചേരി. 5.5 മീറ്റർ വീതി മാത്രമുള്ള പഴയ പാലത്തിലൂടെ രണ്ട് വലിയ വാഹനങ്ങൾ കടന്നുപോകുക അസാധ്യമാണ്. പുതിയ പാലം വരുന്നതോടെ ഇതിന് പരിഹാരമാകും. പഴയ പാലത്തിന് നിലവിൽകേടുപാടുകൾ ഇല്ലാത്തതിനാൽ പുതിയ പാലം യാഥാർഥ്യമാകുമ്പോൾ പഴയ പാലം വൺവേ ആയി നിലനിർത്തും.
English summary
New bridge to solve traffic blocks in Kozhanjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X