പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നി എലിഫൻ്റ് മ്യൂസിയത്തിന് പുതിയ മുഖം: 20 ലക്ഷം രൂപ മുടക്കി നവീകരണം

Google Oneindia Malayalam News

പത്തനംതിട്ട; കോന്നി എലിഫൻ്റ് മ്യൂസിയം നവീകരിക്കുന്നു. ഇക്കോ ടൂറിസം ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി സർക്കാരിൻ്റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നവീകരിച്ച് ആധുനികവത്കരിക്കുന്നത്. നിർമ്മാണ പ്രവർത്തന പുരോഗതി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സന്ദർശിച്ച് വിലയിരുത്തി. കോന്നി ആനത്താവളത്തിൽ മ്യൂസിയത്തിനായി കെട്ടിടം നിർമ്മിച്ചിരുന്നെങ്കിലും ചില ചിത്രങ്ങളും, ആന പരിശീലനവുമായി ബന്ധപ്പെട്ട ചില ഉപകരണങ്ങളും മാത്രമാണ് മ്യൂസിയത്തിൽ ഉണ്ടായിരുന്നത്. ആനത്താവളത്തിലെ പ്രധാന ആകർഷക കേന്ദ്രമായി മ്യൂസിയത്തെ മാറ്റുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

പുതുക്കിയ മ്യൂസിയത്തിൻ്റെ കവാടത്തിലുള്ള ഭിത്തി മ്യൂറൽ പെയിൻ്റ് ചെയ്ത് മനോഹരമാക്കുകയാണ്. ഫൈബറിൽ നിർമ്മിക്കുന്ന ആനയുടെ പൂർണ്ണരൂപം, ഡയോരമ, ഇൻഫർമേഷൻ ക്വിസ് പാനൽ,ഇലക്ട്രിഫിക്കേഷൻ, എൽ.ഇ.ഡി sച്ച് സ്ക്രീൻ, പ്രത്യേക നിലയിൽ ക്രമീകരിച്ച ആനയുടെ അസ്ഥികൂടം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേൾക്കാനും, തിരിച്ചറിയാനും കഴിയുന്ന ആധുനിക സംവിധാനം, ആനയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങി നിരവധി ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

 konni

കുട്ടികളുടെ പാർക്കിൻ്റെ നവീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പുതിയ നടപ്പാതയും, ക്രമീകരണങ്ങളും കുട്ടികളുടെ പാർക്കിനെ കൂടുതൽ ആകർഷകമാക്കി മാറ്റും. കോഴിക്കോട് സ്വദേശിയായ ശശി എടവരാടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മ്യൂറൽ പെയിൻറിംഗ് നടത്തുന്നത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സൈൻ ടെക്കാണ് മ്യൂസിയം നിർമ്മാണം ഏറ്റെടുത്തു നടത്തുന്നത്. ആനയ്ക്കൊപ്പം തന്നെ മ്യൂസിയവും, കുട്ടികളുടെ പാർക്കും പ്രധാന ആകർഷക കേന്ദ്രമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തികളാണ് നടക്കുന്നതെന്നും ജനീഷ് കുമാര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
India start dry run for covishield

English summary
New face for Konni Elephant Museum: Renovation at a cost of Rs 20 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X