Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കുളത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത്തിക്കും

മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പുതുക്കുളം നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. കാലങ്ങളായി അനുഭവിച്ചുവന്ന ദുരിതം മനസിലാക്കിയ ഗ്രാമപഞ്ചായത്ത് ഇവിടേക്ക് 4 ലക്ഷം രൂപാ വകയിരുത്തി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുവാനാണ് ശ്രമിക്കുന്നത്. താരതമ്യേന ഉയര്‍ന്ന പ്രദേശമായ ഇവിടെ നിരവധി തവണ പണം അനുവദിച്ച് പദ്ധതികള്‍ നടപ്പിലാക്കിയിട്ടും കുടിവെള്ള ദാരിദ്ര്യം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഗ്രാമപഞ്ചായത്ത് അംഗം റെജി ശാമുവേലിന്റെ നിര്‍ദ്ദേശപ്രകാരം വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടേക്ക് നിലവിലുള്ള ലൈനുകള്‍ ഒന്നും പര്യാപ്തമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സാദ്ധ്യതാ പഠനം നടത്തിയത്. നിലവില്‍ ഫെഡറല്‍ ബാങ്ക് ജംഗ്ഷനില്‍ നിന്നുള്ള ലൈന്‍ പുതുക്കുളംകടവ് ഭാഗത്തേക്ക് മാത്രമായി തിരിച്ചുവിടുകയും മറ്റിടങ്ങളിലേക്ക് പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുകയുമാണ് പോവഴിയെന്ന് നിര്‍ദ്ദേശിച്ചു. വൈ എം സി എ ജംഗ്ഷനില്‍ നിന്നും ഇരുപ്പക്കല്‍ കടവ് ഭാഗത്തേക്ക് വലിപ്പമുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ഇവിടെനിന്നും പുതുക്കുളം ജംഗ്ഷനിലേക്ക് ലൈന്‍ ദീര്‍ഘിപ്പിക്കയും ചെയ്യുന്ന പ്രവര്‍ത്തികളാണ് പുരോഗമിക്കുന്നത്.

puthukkulam

പൈപ്പുകള്‍ സ്ഥാപിക്കുന്ന പണികള്‍ അവസാനഘട്ടത്തിലാണ്. ഇനിയും ഗാര്‍ഹിക കണക്ഷനുകളും പൊതുടാപ്പുകളും പുനര്‍വിന്യസിച്ച് നല്‍കുന്ന പണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. സൂക്ഷമ പരിശോധന പൂര്‍ത്തിയാക്കി ജലലഭ്യസാദ്ധ്യത ഉറപ്പാക്കിയ ശേഷമാകും ലൈന്‍ കമ്മീഷന്‍ ചെയ്യുക. രണ്ടാഴ്ചക്കകം പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് കരാറുകാരന്‍ പറഞ്ഞു. പദ്ധതി നടപ്പിലായാല്‍ എണ്‍പതിലധികം വരുന്ന കുടുബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+