പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഞ്ചായത്ത് ഓഫീസ് സേവനങ്ങൾ ഒരു വർഷത്തിനകം ഓൺലൈനാക്കും: മന്ത്രി കെ ടി ജലീൽ

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: പഞ്ചായത്ത് ഓഫീസ് സേവനങ്ങൾ ഒരു വർഷത്തിനകം പൂർണമായും ഓൺലൈനായി ലഭ്യമാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ഒരു സർട്ടിഫിക്കറ്റിനായി ഇനി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. അക്ഷയ കേന്ദ്രങ്ങൾ വഴി വളരെ വേഗം അപേക്ഷ നൽകാനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊടുമൺ മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങളുടെയും നവീകരിച്ച സാംസ്​കാരിക നിലയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടങ്ങളുടെ പെർമിറ്റ് ഓൺലൈനായി നൽകുന്ന സംവിധാനം കോഴിക്കോട് ജില്ലയിൽ വിജയകരമായി നടപ്പിലാക്കി. ഇത് ഉടൻ തന്നെ സംസ്ഥാനവ്യാപകമാക്കും. പുതുതായി സാമൂഹിക സുരക്ഷാ പെൻഷനുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കും. അനർഹർ ആനുകൂല്യം കൈപ്പറ്റാതിരിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. നികുതി കുടിശിക പിരിക്കുന്നതിലും പദ്ധതി നിർവഹണത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൂടുതൽ ശ്രദ്ധയുണ്ടാവണം.

jaleel

വികസനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടന്ന പാചക വാതക പൈപ്പ് ലൈൻ സ്ഥാപനം, ദേശീയ പാതയുടെ സ്ഥലമെടുപ്പ് എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാർ സ്വീകരിക്കുന്ന നിലപാട് അതിന് ഉദാഹരണമാണ്. ആരുടെയും ദുഷ്പ്രചാരണങ്ങളിൽ സർക്കാരിന്റെ ആർജവം ചോർന്നുപോകില്ലെന്നും മന്ത്രി പറഞ്ഞു.

ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. വികസന പ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയം തടസ്സമാകരുതെന്നും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ വികസനം സാധ്യമാവൂ എന്നും എം എൽ എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, ജില്ലാപഞ്ചായത്ത് അംഗം ആർ ബി രാജീവ് കുമാർ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ എലിസബത്ത് അബു, ബി സതികുമാരി, എം ആർ എസ് ഉണ്ണിത്താൻ, സി പ്രകാശ്, ബീനാപ്രഭ, ശാരദ, എൻ കെ ഉദയകുമാർ, ലളിത രവീന്ദ്രൻ, കൊടുമൺ പഞ്ചായത്ത് സെക്രട്ടറി ജോഷ്വ ജേക്കബ്, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ തുടങ്ങിയവർ സംസാരിച്ചു.

English summary
news about online services in panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X