Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് 19: പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ നാലു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ രണ്ടു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും ഐസൊലേഷനില്‍ ഉണ്ട്.ഇന്ന് പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 201 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ 10 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1663 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 170 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (15) എത്തിയ 270 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 21 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

coronavirus1

ആകെ 1843 പേര്‍ നിരീക്ഷണത്തിലാണ്.ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 57 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 153 ടീമുകള്‍ ആകെ 18495 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 26 പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 16434 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ മൂന്നു കോളുകള്‍ ലഭിച്ചു. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ നാലു കോളുകള്‍ ലഭിച്ചു. ഇവയില്‍ ഒരെണ്ണം നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, മൂന്നു കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. എട്ടു പേര്‍ ഇന്ന് (15) തിരിച്ചു പോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 553 കോളുകള്‍ നടത്തുകയും, 82 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് നടന്നു. ആരോഗ്യജാഗ്രത പോര്‍ട്ടല്‍, ഡെങ്കി ഡേ, കോവിഡ് പ്രതിരോധം എന്നിവയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.

കോവിഡ് കെയര്‍ സെന്ററുകളിലെ അണുനശീകരണം അഗ്നിരക്ഷാസേനയുമായി സഹകരിച്ച് ചെയ്യുന്നതിന് തീരുമാനിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+