Get Updates
Get notified of breaking news, exclusive insights, and must-see stories!

വിർച്വൽ ക്യൂ സംവിധാനം തുറന്നുനൽകിയില്ല: ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതിയില്ല

പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തത് തിരിച്ചടിയാവുന്നു. ഓൺലൈൻ ബുക്കിംഗ് ആരംഭിക്കാത്തതിനാൽ 5000 പേർക്ക് ഇന്ന് മുതൽ ദർശനാനുമതി നൽകില്ല. ദിവസേന 5000 ഭക്തരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും വിർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രി വരെയും തുറന്നു നൽകാത്തതിനാലാണ് ഭക്തർക്ക് ദർശനത്തിന് അനുമതി ലഭിക്കാത്തത്.

കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശനത്തിന് അനുമതിയുള്ളൂ. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ 2000 പേർക്കും ശനി ഞായർ ദിവസങ്ങളിൽ 3000 പേർക്കുമാണ് ദർശനം അനുവദിച്ചിട്ടുള്ളത്. അതേ സമയം ശബരിമലയിലെ പോലീസുകാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഭക്തരെ പ്രവേശിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ അനുമതി നൽകിയിരുന്നില്ല.

download3-1

ഡിസംബർ 26ന് ശേഷം ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 46 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള കൊവിഡ് പരിശോധനയുടെ ഫലം കാണിക്കണം. നിലവിൽ 24 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള ആന്റിജൻ പരിശോധനാ ഫലമായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+