ഉദ്യോഗസ്ഥരുടെ ഉല്ലാസ യാത്ര: സർക്കാർ മറുപടി പറയണം, ശക്തമായ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍
കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ മറുപടി പറയണം. വിഷയം സംസ്ഥാനം മുഴുവൻ ചർച്ചയായിട്ടും ഉല്ലാസയാത്ര തുടരാനുള്ള ജീവനക്കാരുടെ തീരുമാനം ധാർഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത് യൂണിയനുകളിൽപ്പെട്ട ഇവർക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. കോന്നി എം എൽ എക്ക് വിഷയത്തിൽ ആത്മാർത്ഥയുണ്ടെങ്കിൽ ജനങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണം. എ ഡി എം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് ഒരു ഭരണകക്ഷി എം എൽ എക്ക് വിലപിക്കേണ്ടി വരുന്നതിൽ നിന്നു തന്നെ സംസ്ഥാന സർക്കാരിന്റെ പരാജയം വ്യക്തമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

അനുമതിയില്ലാതെ യാത്ര നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ റവന്യു മന്ത്രി കെ രാജൻ തയ്യാറാവണം. കേരളത്തിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജനദ്രോഹ കേന്ദ്രങ്ങളായി മാറുകയാണ്. പിണറായി സർക്കാരിന്റെ കുത്തഴിഞ്ഞ സമീപനമാണ് സി പി എം - സി പി ഐ സർവ്വീസ് സംഘടനകൾക്ക് വളം വെച്ചുകൊടുക്കുന്നത്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ബി ജെ പി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, താലൂക്ക് ഓഫീസില്‍ നിന്നും കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. തഹസില്‍ദാരും ഡെപ്യൂടി തഹസില്‍ദാർമാരും സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്. സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശേഷം ശക്തമായ നടപടിയുണ്ടാവുമെന്ന് റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications