ജില്ലയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ആകെ രോഗികളുടെ എണ്ണം 129 ആയി
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം.
ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിയായ 25 വയസുകാരനാണ് ഇന്ന്) രോഗം സ്ഥിരീകരിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 129 ആയി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ക്ക് രോഗമുക്തി നേടാനും സാധിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 39 ആയി. നിലവില്‍ ജില്ലയില്‍ 89 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 85 പേര്‍ ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 40 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 47 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 109 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (13) പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 103 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3303 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1030 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (13) തിരിച്ചെത്തിയ 136 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (13) എത്തിയ 247 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 4436 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 129 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 957 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് (13) 231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 10696 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 217 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(13)വരെ അയച്ച സാമ്പിളുകളില്‍ 125 എണ്ണം പൊസിറ്റീവായും 9834 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 487 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്നും ഇന്ന് 19 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 32 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Recommended Video













Click it and Unblock the Notifications