പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം: ഇനി ഓണ്‍ലൈനില്‍ അടയ്ക്കാം, മൊബൈല്‍ ആപ്പും!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. സ്‌കറിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിലോ ട്രഷറിയിലോ പണമടച്ച് രസീതുമായി ആര്‍ടി ഓഫീസിലും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിലും കയറിയിറങ്ങിയുളള സമയനഷ്ടം ഒഴിവാക്കാന്‍ ഇ പേമെന്റ്, സ്വൈപ്പിംഗ് മെഷിന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍, അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാം.

തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഇ പേമെന്റ് വഴി വിഹിതമടക്കാം. കൂടുതല്‍ തൊഴിലാളികളെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിന് പുതിയ രീതി പ്രയോജനപ്പെടുമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാ പറഞ്ഞു. കുടിശിക വരുത്തിയവര്‍ക്ക് ഒമ്പതു ശതമാനം പലിശയോടെ മാര്‍ച്ച് 31വരെ വിഹിതം അടയ്ക്കാം. സംസ്ഥാനത്ത് 11ലക്ഷം മോട്ടോര്‍ തൊഴിലാളികള്‍ ക്ഷേമനിധിക്കു പുറത്താണ്. ഇവരെക്കൂടി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഓരോ ജില്ലയും കേന്ദ്രീകരിച്ചു നടന്നുവരികയാണ്.

electronic-transactions-

ക്ഷേമനിധിയില്‍ നിന്നുളള തുകയും ആനുകൂല്യങ്ങളും അപേക്ഷ ലഭിച്ച് ഒരാഴ്ചക്കുളളില്‍ കൊടുത്തു തീര്‍ക്കുന്നതിനും നടപടി സ്വീകരിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിഷന്‍ 2019 പദ്ധതിയുടെ ഭാഗമായാണ് ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിനും ആനുകൂല്യങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചത്. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സേവ്യര്‍, കെ. ബിനോയ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Online facility to pay Motorvehicle labour welfare fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X