പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബജറ്റില്‍ ജില്ലയ്ക്കെന്തു കിട്ടും? പൊതുപ്രഖ്യാപനങ്ങളില്‍ വിഹിതമേറെ, കിഫ്ബിയെ കടന്നാക്രമിച്ച് പ്രതിപക്ഷം!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേന്ദ്ര,സംസ്ഥാന ബജറ്റുകളെ അവലോകന ചെയ്തു പത്തനംതിട്ട പ്രസ്‌ക്ലബ് സംവാദം സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിന്റെ പ്രസ്‌ക്തിയെ തന്നെ ഫിലിപ്പോസ് തോമസ് (എല്‍ഡിഎഫ്), ജോസഫ് എം.പുതുശേരി (യുഡിഎഫ്) എന്നിവര്‍ ചോദ്യം ചെയ്തപ്പോള്‍ ഇത്രമാത്രം ജനക്ഷേമകരമായ ഒരു ബജറ്റ് കൊണ്ടുവരാന്‍ കഴിഞ്ഞത് എന്‍ഡിഎയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണെന്ന് ഷാജി ആര്‍. നായര്‍ (ബിജെപി) അഭിപ്രായപ്പെട്ടു.

<strong>കോടതി സമയം പാഴാക്കി.... തോമസ് ചാണ്ടി അടക്കം നാല് പേര്‍ക്ക് 25000 രൂപ പിഴയിട്ട് ഹൈക്കോടതി!!</strong>കോടതി സമയം പാഴാക്കി.... തോമസ് ചാണ്ടി അടക്കം നാല് പേര്‍ക്ക് 25000 രൂപ പിഴയിട്ട് ഹൈക്കോടതി!!

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ സഹകരണത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.ഷൈനി ടി. അലക്സാണ്ടര്‍ മോഡറേറ്ററായിരുന്നു. പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ സ്വാഗതവും എ. ബിജു നന്ദിയും പറഞ്ഞു.മഹാപ്രളയത്തേ തുടര്‍ന്നുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മിതി ലക്ഷ്യംവച്ചുകൊണ്ടുള്ള ബജറ്റാണ് മന്ത്രി തോമസ് ഐസക്ക് കേരളത്തില്‍ അവതരിപ്പിച്ചതെന്നു എല്‍ഡിഎഫ് പ്രതിനിധി കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് ചൂണ്ടിക്കാട്ടി.

Pathanamthitta press club

പ്രളയബാധിതമായ പഞ്ചായത്തുകള്‍ക്കായി നീക്കിവച്ചിട്ടുള്ള 250 കോടി രൂപ പത്തനംതിട്ട ജില്ലയില്‍ 15ലധികം പഞ്ചായത്തുകള്‍ക്ക് ലഭിക്കുമെന്നും ഫിലിപ്പോസ് പറഞ്ഞു. മനുഷ്യനിര്‍മിതമായിരുന്ന പ്രളയത്തെ അതിജീവിക്കാന്‍ വേണ്ടി വീണ്ടും ജനങ്ങളുടെ മേല്‍ അധികഭാരം ബജറ്റും അടിച്ചേല്‍പിക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് -എം ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശേരി പറഞ്ഞു. കേന്ദ്ര പദ്ധതികളോടു പുറംതിരിഞ്ഞു നില്‍ക്കുന്ന കേരള സര്‍ക്കാര്‍ വികസനമേഖലയില്‍ പോലും രാഷ്ട്രീയം കാണുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി ഷാജി ആര്‍. നായര്‍ പറഞ്ഞു.

ഫിലിപ്പോസ് തോമസ്

കേന്ദ്രസര്‍ക്കാര്‍ വോട്ട് ലക്ഷ്യമാക്കിയുള്ള ബജറ്റാണ് കൊണ്ടുവന്നിരിക്കുന്നത്. ഇത്തരം ഒരു ബജറ്റിന്റെ പ്രസക്തി തന്നെ ഉണ്ടായിരുന്നില്ല. സാമ്പത്തിക സര്‍വേ അവതരിപ്പിക്കാതെ ബജറ്റ് കൊണ്ടുവന്നോടെ രാജ്യത്തിന്റെ പൊതുവായ സാമ്പത്തികസ്ഥിതി അവലോകനം പോലുമുണ്ടായിട്ടില്ല. അസംഘടിത മേഖലയിലെ പെന്‍ഷന്‍ അടക്കം അപ്രായോഗിക നിര്‍ദേശങ്ങളാണ്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും തൊഴിലില്ലായ്മ പരിഹരിക്കാനും കേന്ദ്ര ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടായിട്ടില്ല.

കേരള ബജറ്റ് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്. രണ്ടാം കുട്ടനാട് പാക്കേജില്‍ റൈസ് പാര്‍ക്കുകള്‍ അടക്കം സ്ഥാപിക്കാനുള്ള നിര്‍ദേശമുണ്ട്. നാളികേരം കര്‍ഷകരില്‍ നിന്നു ശേഖരിച്ച് വില നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 25 ഇനം പരിപാടികളിലൂടെ നവകേരളത്തിന്റെ നിര്‍മിതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പത്തനംതിട്ടയ്ക്കടക്കം പ്രയോജനപ്പെടുന്ന ക്ഷേമപദ്ധതികളാണ് ബജറ്റിലുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കും കുട്ടികളുടെ കടന്നുവരവിനും സഹായകരമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വിലക്കയറ്റം രൂക്ഷമാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല.

കിഫ്ബി ഒരു സ്വപ്ന പദ്ധതിയല്ല. 50,000 കോടി രൂപ കിഫ്ബിയില്‍ അഞ്ചുവര്‍ഷംകൊണ്ട് നിക്ഷേപിക്കാനാകും. പെട്രോളിയം, റോഡ് നികുതികളിലൂടെ നല്ലൊരു വരുമാനം കിഫ്ബിയിലേക്ക് ലഭിക്കും. 1999ല്‍ നിലവില്‍ വന്ന ആക്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിക്ക് ഭരണഘടനാപരമായ പിന്‍ബലമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബജറ്റുകളിലും അടിസ്ഥാന സൗകര്യ വികസനത്തില് കിഫ്ബി പോലെയുള്ള സംരംഭങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ചു പരാമര്‍ശമുണ്ട്.

ജോസഫ് എം.പുതുശേരി

പ്രളയബാധിതമായ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കുവേണ്ടി തയാറാക്കിയിട്ടുള്ള പദ്ധതികള്‍ തന്നെ ആത്മാര്‍ഥതയോടെയുള്ളതല്ല. 25 ഇന പദ്ധതികള്‍ പ്രഖ്യാപിച്ച ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിവരിച്ചിട്ടുള്ളത് 24 പദ്ധതികള്‍ മാത്രമാണ്. 16-ാമത്തെ പദ്ധതി ഏതെന്നു പറഞ്ഞിട്ടില്ല. പ്രളയസെസ് വിലക്കയറ്റം വരുത്തിവയ്ക്കുമെന്നതില്‍ തര്‍ക്കമില്ല. സ്വപന ബജറ്റാണ് ധനമന്ത്രിയുടേത്. നിയമസഭയെയും മറികടന്നാണ് കിഫ്ബി നീങ്ങുന്നത്. പരിധിയില്ലാത്ത കടക്കെണിയിലേക്കാണ് കിഫ്ബി കേരളത്തെ തള്ളിവിടുന്നത്. അടുത്തുവരാന്‍ പോകുന്ന സര്‍ക്കാരുകള്‍ക്കും കിഫ്ബിയുടെ ഇപ്പോഴത്തെ പോക്ക് ബാധ്യതയായി മാറും. കിഫ്ബി മുഖേന എന്താണു നടന്നതെന്നു വിശദീകരിച്ചിട്ടില്ല. സാധാരണക്കാര്‍ക്കു പ്രയോജനകരമായിരുന്ന കാരുണ്യ പോലെയുള്ള ആശ്വാസ പദ്ധതികള്‍ അട്ടിമറിച്ച് പുതിയ ആരോഗ്യ പദ്ധതികള്‍ കൊണ്ടുവരുന്നത് വഞ്ചനയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗമാകാന്‍ പോളിസി എടുക്കേണ്ടിവരും. ഒരു പോളിസിയോ വിഹിതമോ ഇല്ലാതെ സാധാരണക്കാര്‍ക്കു ചികിത്സാ സഹായം അടക്കം ലഭിച്ചുവന്ന കാരുണ്യ പോലെയുള്ള പദ്ധതികളെയാണ് അട്ടിമറിച്ചിരിക്കുന്നത്. ശബരിമലയുടെ പേരു പറഞ്ഞ് കുറെ പ്രഖ്യാപനങ്ങള്‍ വന്നതല്ലാതെ കാര്യമായ ഒരു പദ്ധതിയും പത്തനംതിട്ട ജില്ലയ്ക്കില്ല. 100 കോടി രൂപ ദേവസ്വം ബോര്‍ഡിനു ഗ്രാന്റ് നല്‍കുന്നതിനു പിന്നില്‍ എന്താണെന്നതു ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.

ബജറ്റിന്റെ സങ്കല്പങ്ങള്‍ തന്നെ ഇല്ലാതാക്കി കൊണ്ടാണ് ഇരുസര്‍ക്കാരുകളും പ്രവര്‍ത്തിച്ചിരിക്കുന്തന്. വോട്ട് ബാങ്കിന്റെ വലുപ്പം നോക്കി ആകര്‍ഷകമായ ചില പ്രഖ്യാപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ഒരു സര്‍ക്കാരിന് ഇത്ര വിപുലമായ ഒരു ബജറ്റ് അവതരിപ്പിക്കാന്‍ എന്താണ് അര്‍ഹത. കര്‍ഷകര്‍ക്കു പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ഉള്‍പ്പെടെയുള്ളവ സ്വപ്ന പദ്ധതിയാണ്. അക്കൗണ്ടിലേക്ക് പണവും വരുന്നത് കാത്തിരിക്കാമെന്നല്ലാതെ യാതൊരു പ്രയോജനവുമുണ്ടാകില്ല.

ഷാജി ആര്‍. നായര്‍

വിഷന്‍ 2030 എന്ന കാഴ്ചപ്പാടോടെയാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് 6000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്കു നല്‍കാന്‍ കഴിയുന്ന ഒരു പദ്ധതിയ്ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ പ്രാദേശിക വിപണികള്‍ സജീവമാകും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പ്രയോജനം ചെയ്യുന്ന നിരവധി പദ്ധതികളുണ്ടായി.

നികുതിദായകരായ കോടി കണക്കിനാളുകള്‍ക്കു പ്രയോജനം ചെയ്യുന്ന പ്രഖ്യാപനമാണ് ഈ രംഗത്തുണ്ടായത്. 6.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതിദായക പട്ടികയില്‍നിന്നൊഴിവാകാം. ഒപ്പം നികുതിദായക നടപടികള്‍ ലഘൂകരിക്കാനും സുതാര്യമാക്കാനും കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ കണ്ണുംപൂട്ടി എതിര്‍ക്കുന്ന സമീപനമാണ് കേരളത്തിലെ ഇരുമുന്നണികളും ചെയ്യുന്നത്. ഇതിലൂടെ പദ്ധതിയില്‍ ഗുണഭോക്താക്കളാകേണ്ട സാധാരണക്കാരായ ആളുകളെ വഞ്ചിക്കുകയാണ്. രാഷ്ട്രീയ സമീപനത്തോടെയാണ് പദ്ധതികളെ നോക്കി കാണുന്നത്. ഇതേ സമീപനമാണ് കേരള ബജറ്റിലും പ്രതിഫലിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളെ പ്രോത്സാഹിപ്പിക്കാനായിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചുവര്‍ഷം കൊണ്ട് 100 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

English summary
Opposition against LDF Government's budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X