• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അതിശക്തമായ മഴക്ക് സാധ്യത: പത്തനംതിട്ടയില്‍ ഡിസംബര്‍ രണ്ടിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡിസംബര്‍ രണ്ടിന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.

' എന്തിനാണ് സ്ത്രീകൾ പരാതി പറയുന്നത് '? സോഷ്യൽ മീഡിയയുടെ രോഷച്ചൂടറിഞ്ഞ് മംമ്ത മോഹൻദാസ്

ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കണം. ഫോണ്‍ സംവിധാനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ക്യാമ്പുകള്‍ തുറക്കണം. കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ തുടരുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, സാധാരണക്കാര്‍ എന്നിവരെ പ്രത്യേകമായി പാര്‍പ്പിക്കുവാന്‍ നാലു രീതിയിലാണ് ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം. ഗ്രാമപഞ്ചായത്തുകള്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം കൈമാറണം.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലങ്ങളിലെ ജനങ്ങള്‍ കൂടതല്‍ ശ്രദ്ധ പുലര്‍ത്തണം. പുഴകള്‍, ആറുകള്‍ തുടങ്ങി ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. മരങ്ങള്‍, മരച്ചില്ലകള്‍ തുടങ്ങിയവ ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ മരത്തിനു ചുവട്ടില്‍ നിര്‍ത്തിയിടാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ രാത്രികാല യാത്രകളും, അനാവശ്യമായ യാത്രകളും പരമാവധി ഒഴിവാക്കുക. ക്വാറികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

വിനു വി ജോണിനെ ആത്തലവട്ടം ആനന്ദന്‍ ആരെന്ന് പഠിപ്പിച്ച് സോഷ്യല്‍ മീഡിയ; ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കണമെന്നും

ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സോളാർ കേസ്: ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ട്, സമീപ ഭാവിയിൽ അത് സംഭവിക്കുമെന്ന് ഉമ്മൻചാണ്ടി

കർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കർഷകരെ ഫോണിൽ വിളിച്ച് അമിത് ഷാ, കൂടിക്കാഴ്ച ഉടൻ

'ഉപ്പായും മോളും സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരമായിരുന്നു.. മരണത്തിലും അവരെ വിധി വേർപിരിച്ചില്ല'

English summary
Orange alert in Pathanamthitta on December 2:People should be careful: District Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X