പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മേപ്രാൽ പളളിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല; ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം തുടരുന്നു

  • By Desk
Google Oneindia Malayalam News

തിരുവല്ല : ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ഇന്നലെ രാവിലെ എട്ട് മണിയോടെ കുര്‍ബാനയ്ക്കായി എത്തിയ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പൊലീത്തയെയും വൈദികരെയും വിശ്വാസികളെയും പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ അനുവദിച്ചില്ല.

ഇതോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗങ്ങളെയും രണ്ട് ഭാഗങ്ങളിലേക്ക് മാറ്റി. തുടര്‍ന്ന് ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പൊലീത്താ ഉള്‍പ്പെട ഇരുനൂറ്റി അമ്പതോളം വരുന്ന യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുമ്പിലെ റോഡില്‍ നിലയുറപ്പിച്ചു. ഒമ്പതരയോടെ സ്ഥലത്തെത്തിയ സബ് കളക്ടര്‍ വിനയ് ഗോയല്‍ ഓര്‍ത്തഡോക്‌സ് സഭ നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തിങ്കളാഴ്ച ബിജെപിക്ക് നിർണായകം; 7 മണ്ഡലങ്ങൾ കൈവിട്ടേക്കും, മഹാസഖ്യത്തിന്റെ നീക്കം ഇങ്ങനെ.തിങ്കളാഴ്ച ബിജെപിക്ക് നിർണായകം; 7 മണ്ഡലങ്ങൾ കൈവിട്ടേക്കും, മഹാസഖ്യത്തിന്റെ നീക്കം ഇങ്ങനെ.

church

അടുത്ത ആഴ്ച ആരാധനകളില്‍ പങ്കുചേരാന്‍ വിശ്വാസികളെ അനുവദിക്കാമെന്നും യാക്കോബായ സഭാ അദ്ധ്യക്ഷന്മാരെയും വികാരിമാരെയും പള്ളിക്കുളളില്‍ കയറാന്‍ അനുവദിക്കില്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഉറച്ചു നിന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ പളളി പ്രവേശനം സംബന്ധിച്ച് തര്‍ക്കത്തിലാണ്. തുടര്‍ന്ന് പത്തരയോടെ സബ് കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളുടെയും നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

കളക്ടര്‍ നേരിട്ട് പളളിയിലെത്തി വിശ്വാസികളോടും നേതാക്കളോടും സംസാരിച്ചെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാക്കാന്‍ ഇരുകൂട്ടരും വിസമ്മതിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് ഇരു വിഭാഗങ്ങള്‍ക്കും നല്‍കി കളക്ടര്‍ മടങ്ങി. പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവട് പിടിച്ച് തിരുവല്ല മുന്‍സിഫ് കോടതി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് യാക്കോബായ വിശ്വാസികളെ പള്ളിയില്‍ കയറ്റില്ല എന്ന നിലപാട് ഓര്‍ത്തഡോക്‌സ് വിഭാഗം സ്വീകരിച്ചത്.

ഉച്ചയ്ക്ക് 2 മണിയോടെ ഇരു വിഭാഗങ്ങളും പിരിഞ്ഞു പോയി. അടുത്ത ശനിയാഴ്ചയാണ് ഇരു വിഭാഗങ്ങളും ആരാധനയ്ക്കായി ഇനി വീണ്ടും പള്ളിയില്‍ എത്തുക. അതുവരെയും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന പ്രതീക്ഷയാണുള്ളത്. ക്രമസമാധാന പ്രശ്‌നം മുന്‍നിറുത്തി എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പള്ളിയിലും പരിസര പ്രദേശങ്ങളിലും ക്യാമ്പ് ചെയ്യുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Orthodox- Jacobite clash in Mepral church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X