പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠനോത്സവത്തിനു തുടക്കമായി: പഠനോത്സവത്തില്‍ 'മലയാളത്തിളക്ക'വും!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠനോത്സവത്തിനു തുടക്കമായി. ജില്ലാതല പഠനോത്സവത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട നന്നുവക്കാട് എം.എസ്.സി.എല്‍.പി സ്‌കൂളില്‍ വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഏബല്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി കുട്ടികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.


വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി നിരവധി അക്കാദമിക പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയിട്ടുള്ളത്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ക്യാമ്പുകള്‍, സയന്‍സ്പാര്‍ക്കുകള്‍, പ്രതിഭാകേന്ദ്രങ്ങള്‍, ഗണിതവിജയം, സര്‍ഗവിദ്യാലയം, ശാസ്ത്രവീഥി, ശാസ്ത്രകൗതുകം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ഈ പദ്ധതികളിലൂടെ കുട്ടികള്‍ ആര്‍ജിച്ച അറിവുകളും കഴിവുകളും ഉത്സവാന്തരീക്ഷത്തില്‍ പൊതുസമൂഹവുമായി പങ്കുവയ്ക്കാന്‍ പഠനോത്സവം അവസരമൊരുക്കും. വിദ്യാലയങ്ങള്‍ ഏറ്റെടുത്ത വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനും സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവിലേക്കു നയിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനുമുള്ള അവസരങ്ങള്‍ കൂടിയാകും പഠനോത്സവം.

veenageorge-1

ജനുവരി 26 മുതലുള്ള രണ്ടാഴ്ചക്കാലമാണ് പഠനോത്സവം സംഘടിപ്പിക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്. ക്ലാസ്തലത്തിലും തുടര്‍ന്ന് സ്‌കൂള്‍തലത്തിലും പഠനോത്സവം നടത്തും. പ്രഥമാധ്യാപകര്‍ക്കും അധ്യാപകര്‍ക്കും ഇതിനായി പരിശീലനം നല്കിക്കഴിഞ്ഞു. മുഖ്യമായും ഏഴാംക്ലാസ് വരെയുള്ള കുട്ടികളെ പരിഗണിച്ചാണ് പഠനോത്സവം നടത്തുന്നത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 1000 രൂപ മുതല്‍ 2000 രൂപ വരെ ഓരോ സ്‌കൂളിനും പഠനോത്സവ സംഘാടനത്തിനായി സമഗ്രശിക്ഷ പത്തനംതിട്ട നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിലും ഉപജില്ലാതലത്തിലും പഠനോത്സവത്തിന്റെ ഉദ്ഘാടനങ്ങളും നടന്നുവരുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസവകുപ്പ്, സമഗ്രശിക്ഷ കേരളം, ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ പഠനോത്സവപരിപാടി നിരീക്ഷിക്കും.


സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.കെ.അനീഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി. ലാലിക്കുട്ടി, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി ജയലക്ഷ്മി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനില്‍കുമാര്‍, ബി.ആര്‍.സി ട്രെയിനര്‍ കെ.ജി.മിനി, കോ-ഓര്‍ഡിനേറ്റര്‍ കെ ലത, സ്‌കൂള്‍ പ്രഥമാധ്യാപിക ജെസി തോമസ്, പി.ടി.എ പ്രസിഡന്റ് എ. നൗഷാദ് എന്നിവര്‍ സംസാരിച്ചു.

English summary
padanothsavam in pathanamthitta district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X