പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിപമ്പ- വരട്ടാർ പുനരുജ്ജീവനം: പുഴ സംരക്ഷണ സമിതി രൂപീകരിക്കും

Google Oneindia Malayalam News

തിരുവല്ല: ആദിപമ്പ-വരട്ടാർ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുകരകളിലുമുള്ള ജനങ്ങളെ സംഘടിപ്പിച്ച് പുഴ സംരക്ഷണ സമിതി രൂപീകരിക്കാൻ തദ്ദേശ ഭരണ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായി. പാണ്ടനാടിന്റെയും ചെങ്ങന്നൂരിന്റെയും വരട്ടാർ നീർത്തട പ്ലാൻ 27നു മുൻപും ആദി പമ്പ വരട്ടാർ തലത്തിലുള്ള നീർത്തട പ്ലാൻ 31നു മുൻപും തയാറാക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ശുചിത്വ മിഷനുകളുടെ നേതൃത്വത്തിൽ നീർത്തട പ്രദേശങ്ങളിലെ സാനിട്ടേഷൻ മാസ്റ്റർ പ്ലാനും 27ന് പൂർത്തിയാക്കും. പുറമ്പോക്ക് തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടികളും തുടങ്ങും.

pampa

ജൈവ വൈവിധ്യ പുനഃസ്ഥാപന മാസ്റ്റർ പ്ലാൻ, വിവര വിദ്യാഭ്യാസ വിനിയോഗ പ്ലാൻ എന്നിവയും തയാറാക്കും. ഒ‍ാഗസ്റ്റ് എട്ടിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നടക്കുന്ന ആദിപമ്പ-വരട്ടാർ ജൈവവൈവിധ്യ കൺവൻഷനിൽ ആദ്യദിനം 400 പേരും രണ്ടാം ദിനം ഈ മേഖലയിലെ വിദഗ്ധരും ജനപ്രതിനിധികളും ഉൾപ്പെടെ 100 പേരും പങ്കെടുക്കും. യോഗത്തിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു.


ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല മാത്യൂസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി.വേണു, ജോജി ചെറിയാൻ, ജെബിൻ പി.വർഗീസ്, ആർഡിഒ രഞ്ജിത്, ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.രാജീവ്, ഹരിതകേരളം സംസ്ഥാന കൺസൽറ്റന്റ് എൻ.ജഗജീവൻ, ആദി പമ്പ വരട്ടാർ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ കോഓർഡിനേറ്റർ ബീന ഗോവിന്ദൻ, ഹരിതകേരളം പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ രാജേഷ് എന്നിവർ പ്രസംഗിച്ചു.

English summary
pamba-varatar river conservation commitee should introduce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X