പമ്പാ മണൽ കടത്ത്: പോരാട്ടം തുടരുമെന്നതില്‍ അഴിമതിക്കാർക്ക് സംശയം വേണ്ട: രമേശ് ചെന്നിത്തല
പത്തനംതിട്ട: പമ്പാ മണൽ കടത്ത് കേസിൽ പോരാട്ടം തുടരുമെന്നതിൽ അഴിമതിക്കാർക്കും ആരോപണ വിധേയർക്കും ഒരു സംശയവും വേണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ കേസ് റദ്ദാക്കാൻ വിജിലൻസ് ഡയറക്ടർ തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടി വന്നില്ല എന്നർത്ഥം. അവർ ഗാലറിയിലിരുന്ന് കളി കാണുന്നു. അഴിമതി അന്വേഷിക്കേണ്ട വിജിലൻസ് മേധാവി അവർക്കുവേണ്ടി കോടതി കയറിയിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..പമ്പാ മണൽ കടത്ത് കേസിൽ പോരാട്ടം തുടരുമെന്നതിൽ അഴിമതിക്കാർക്കും ആരോപണ വിധേയർക്കും ഒരു സംശയവും വേണ്ട.

2018-ലെ പ്രളയത്തെ തുടർന്ന് പമ്പാതീരത്ത് കുമിഞ്ഞുകൂടിയ 90,000 ഘന മീറ്റർ മണലും ചെളിയും സൗജന്യമായി നീക്കം ചെയ്യാൻ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ലേയ്സ് ആൻഡ് സെറാമിക് പ്രോഡക്റ്റ് കമ്പനിക്ക് അനുമതി നൽകി അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെയുള്ള ഉത്തരവ് കോടികളുടെ മണൽ കൊള്ള നടത്താനാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ വിജിലൻസ് ഡയറക്ടറെ സമീപിച്ചത്.
എന്നാൽ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി
(17എ )അനുസരിച്ച് എത്ര വലിയ അഴിമതിയിലും വിജിലന്‍സിനു പരാതി ബോധിപ്പിച്ചാൽ പ്രാഥമികമായ അന്വേഷണം പോലും നടത്തണമെങ്കില്‍ കുറ്റാരോപിതന്റെ നിയമനാധികാരിയുടെ മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബന്ധമാണ്. അഴിമതി ആരോപണങ്ങളെ അതിന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ കുഴിച്ചുമൂടാനുള്ള അങ്ങേയറ്റം ഗുരുതരമായ ശ്രമം.
ഈ നിയമത്തിന്റെ 'സാധ്യതകൾ' പമ്പാ മണൽക്കടത്തിലെ ആരോപണ വിധേയരെ രക്ഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉപയോഗിച്ചു.
ഇതിനെ തുടർന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേസിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. 17എയിൽ ഭേദഗതി വന്നശേഷം കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുന്ന ആദ്യ കേസാണിത് എന്ന പ്രത്യേകത കൂടി പമ്പാ മണൽ കടത്ത് കേസിനുണ്ട്. എന്നാൽ, ഈ വിധിക്കെതിരെ, അഴിമതി മൂടിവെക്കുന്നതിനുവേണ്ടി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകി.
അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ കേസ് റദ്ദാക്കാൻ വിജിലൻസ് ഡയറക്ടർ തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടി വന്നില്ല എന്നർത്ഥം. അവർ ഗാലറിയിലിരുന്ന് കളി കാണുന്നു. അഴിമതി അന്വേഷിക്കേണ്ട വിജിലൻസ് മേധാവി അവർക്കുവേണ്ടി കോടതി കയറിയിറങ്ങുന്നു.ചുരുക്കത്തിൽ,
പമ്പാ മണൽ കടത്ത് കേസിൽ അന്വേഷണം ഇല്ലാതാക്കി അഴിമതി പുറത്തുവരാതിരിക്കാൻ വാങ്ങിയ വിധിയാണിത്. ഹൈക്കോടതിയുടെ തന്നെ മുൻകാല വിധി അനുസരിച്ച് 17 എ എന്ന കടമ്പ ഈ കേസിൽ ബാധകമല്ല. ഇതെല്ലാം ചോദ്യം ചെയ്തുകൊണ്ട് നിയമപോരാട്ടം തുടരുകതന്നെ ചെയ്യും. അതെ, തുടങ്ങിവെച്ച പോരാട്ടങ്ങൾ തുടരാൻ തന്നെയാണ് തീരുമാനം.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications