India
 • search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പമ്പാ മണൽ കടത്ത്: പോരാട്ടം തുടരുമെന്നതില്‍ അഴിമതിക്കാർക്ക് സംശയം വേണ്ട: രമേശ് ചെന്നിത്തല

Google Oneindia Malayalam News

പത്തനംതിട്ട: പമ്പാ മണൽ കടത്ത് കേസിൽ പോരാട്ടം തുടരുമെന്നതിൽ അഴിമതിക്കാർക്കും ആരോപണ വിധേയർക്കും ഒരു സംശയവും വേണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ കേസ് റദ്ദാക്കാൻ വിജിലൻസ് ഡയറക്ടർ തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് ‌ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടി വന്നില്ല എന്നർത്ഥം. അവർ ഗാലറിയിലിരുന്ന് കളി കാണുന്നു. അഴിമതി അന്വേഷിക്കേണ്ട വിജിലൻസ് മേധാവി അവർക്കുവേണ്ടി കോടതി കയറിയിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..പമ്പാ മണൽ കടത്ത് കേസിൽ പോരാട്ടം തുടരുമെന്നതിൽ അഴിമതിക്കാർക്കും ആരോപണ വിധേയർക്കും ഒരു സംശയവും വേണ്ട.

2018-ലെ പ്രളയത്തെ തുടർന്ന് പമ്പാതീരത്ത് കുമിഞ്ഞുകൂടിയ 90,000 ഘന മീറ്റർ മണലും ചെളിയും സൗജന്യമായി നീക്കം ചെയ്യാൻ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ ക്ലേയ്സ് ആൻഡ് സെറാമിക് പ്രോഡക്റ്റ് കമ്പനിക്ക്‌ അനുമതി നൽകി അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെയുള്ള ഉത്തരവ് കോടികളുടെ മണൽ കൊള്ള നടത്താനാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ വിജിലൻസ് ഡയറക്ടറെ സമീപിച്ചത്.

എന്നാൽ അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി
(17എ )അനുസരിച്ച് എത്ര വലിയ അഴിമതിയിലും വിജിലന്‍സിനു പരാതി ബോധിപ്പിച്ചാൽ പ്രാഥമികമായ അന്വേഷണം പോലും നടത്തണമെങ്കില്‍ കുറ്റാരോപിതന്റെ നിയമനാധികാരിയുടെ മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബന്ധമാണ്. അഴിമതി ആരോപണങ്ങളെ അതിന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ കുഴിച്ചുമൂടാനുള്ള അങ്ങേയറ്റം ഗുരുതരമായ ശ്രമം.
ഈ നിയമത്തിന്റെ 'സാധ്യതകൾ' പമ്പാ മണൽക്കടത്തിലെ ആരോപണ വിധേയരെ രക്ഷിക്കാൻ വിജിലൻസ് ഡയറക്ടർ ഉപയോഗിച്ചു.

ഇതിനെ തുടർന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേസിന്റെ ഗൗരവം ബോധ്യപ്പെട്ട കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. 17എയിൽ ഭേദഗതി വന്നശേഷം കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുന്ന ആദ്യ കേസാണിത് എന്ന പ്രത്യേകത കൂടി പമ്പാ മണൽ കടത്ത് കേസിനുണ്ട്. എന്നാൽ, ഈ വിധിക്കെതിരെ, അഴിമതി മൂടിവെക്കുന്നതിനുവേണ്ടി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകി.

അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ കേസ് റദ്ദാക്കാൻ വിജിലൻസ് ഡയറക്ടർ തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് ‌ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടി വന്നില്ല എന്നർത്ഥം. അവർ ഗാലറിയിലിരുന്ന് കളി കാണുന്നു. അഴിമതി അന്വേഷിക്കേണ്ട വിജിലൻസ് മേധാവി അവർക്കുവേണ്ടി കോടതി കയറിയിറങ്ങുന്നു.ചുരുക്കത്തിൽ,

പമ്പാ മണൽ കടത്ത് കേസിൽ അന്വേഷണം ഇല്ലാതാക്കി അഴിമതി പുറത്തുവരാതിരിക്കാൻ വാങ്ങിയ വിധിയാണിത്. ഹൈക്കോടതിയുടെ തന്നെ മുൻകാല വിധി അനുസരിച്ച് 17 എ എന്ന കടമ്പ ഈ കേസിൽ ബാധകമല്ല. ഇതെല്ലാം‌ ചോദ്യം ചെയ്തുകൊണ്ട് നിയമപോരാട്ടം തുടരുകതന്നെ ചെയ്യും. അതെ, തുടങ്ങിവെച്ച പോരാട്ടങ്ങൾ തുടരാൻ തന്നെയാണ് തീരുമാനം.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  Pampa sand smuggling: No need for corrupt people to continue fighting: Ramesh Chennithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X