സര്‍ക്കാര്‍ നടപ്പാക്കുന്നത് കോവിഡുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍: വിമര്‍ശനവുമായി പന്തളം കൊട്ടാരം
പത്തനംതിട്ട: ബാറുകളും, സ്‌കൂളുകളും തുറന്നിട്ടും ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശബരിമലയോടുള്ള അവഗണനയാണെന്ന് പന്തളം കൊട്ടാരം.
സര്‍ക്കാര്‍ പരാമവധി ഇളവുകള്‍ നല്‍കിയെന്നും ശബരിമലയുമായി ബന്ധപ്പെട്ട് എപ്പോഴും കോവിഡാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നതെന്ന് കൊട്ടാരം അധികൃതര്‍ പറയുന്നു. കോവിഡ് 19മായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് കോവിഡിന്റെ പേരില്‍ ശബരിമലയില്‍ നിയന്ത്രിക്കപ്പെടുന്നതെന്നും ഇവര്‍ ആരോപിച്ചു.

കാനന പാതയിലൂടെയുള്ള യാത്ര, നെയ്യഭിഷേകം, ഭക്തര്‍ക്ക് സന്നിധാനത്ത് വിരി വെക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകള്‍ തുടങ്ങി ശബരിമലയില്‍ നടന്നുപോന്നിരുന്ന എല്ലാ ആചാരങ്ങള്‍ക്കും അനുമതി തരണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭക്തരുടെ എണ്ണം കൂട്ടിയതൊഴിച്ചാല്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെയാണ് ഇത്തവണത്തെയും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടമ കാലം.

ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും, ആ രീതിയിലുള്ള സമീപനമാണ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിക്കുന്നതെന്നും കൊട്ടാരം അധികൃതര്‍ പറഞ്ഞു. ശബരിമലയിലേക്ക് വരുന്ന 60 ശതമാനം ആളുകളും ഇടത്തരം ആളുകളും സമൂഹത്തില്‍ താഴെ തട്ടിലുള്ളവരുമാണ്. ഇവരോട് ഒരിക്കലും ഇത്തരം സമീപനം പാടില്ലെന്നും കൊട്ടാരം അധികൃതര്‍ പറയുന്നു.

ശബരിമലയില്‍ നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനങ്ങളുമായി പന്തളം കൊട്ടാരം രംഗത്തെത്തിയത്. തിരുവാഭരണ ദര്‍ശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും നിലവില്‍ അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങള്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിര്‍വാഹക സമിതി. സാധാരണ തീര്‍ത്ഥാടന കാലത്ത് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് ഫണ്ട് നീക്കി വയ്ക്കാറുണ്ടെങ്കിലും ഇത്തവണ ഫണ്ട് കിട്ടാത്താതിനാല്‍ ക്രമീകരണങ്ങള്‍ മുടങ്ങിയിട്ടാണിള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.

ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ മുന്നൊരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ിലെന്ന റിപ്പോര്‍ട്ടും ഇന്നലെ പുറത്ത്വന്നിരുന്നു. സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം തുടങ്ങിയില്ലെന്നാണ് പുറത്ത് വന്നത്. കോവിഡ് കാരണം തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുമെന്ന കണക്ക് കൂട്ടലിലാണ് മുന്നൊരുക്കങ്ങള്‍ വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തത്. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളമാണ് എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രം. പേട്ടതുള്ളി കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാനാണ് തീര്‍ഥാടകര്‍ എരുമേലിയിലെത്തുന്നത്.

ആയിരക്കണക്കിന് തീര്‍ഥാടകരാണ് സീര്‍ഥാടന ഘട്ടത്തില്‍ എരുമേലിലയിലെത്തുന്നത്. ഏരുമേലിയില്‍ പേട്ടതുള്ളി അഴുതയില്‍ മുങ്ങി കല്ലെടുത്ത് പരമ്പരാഗത കാനനപാതയിലൂടെയാണ് സന്നിധാനത്തേക്കുള്ള ഭക്തരുടെ യാത്ര. കാനപാതവഴിയുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു ഇതും മുന്നൊരുക്കങ്ങളില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറാന്‍ കാരണമായതായും കരുതുന്നു. സാധാരണഗതിയില്‍ നടത്താറുള്ള പൊതുമരാമത്ത് പണികള്‍ പോലും വേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്. ശൗചാലയങ്ങള്‍ എല്ലാം കാട് മൂടികിടക്കുന്ന അവസ്ഥയിലാണിവിടെ. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഏരുമേലില്‍ ക്ഷേത്രത്തിന് സമിപത്തെ തോട്ടില്‍കുളിക്കാന്‍ അനുമതി ഇല്ല പകരം സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
Recommended Video

കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ജനങ്ങളെ ശബരിമലയിലേക്ക് കടത്തിവിടുന്നതെന്നും കഴിഞ്ഞ ദിവസം ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല തുറന്നപ്പോള്‍ വന്‍ ഭക്തജന പ്രവാഹമാണുണ്ടായിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസ് സര്‍ട്ടിഫിക്കറ്റ് അതല്ലെങ്കില്‍ 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications