കെഎസ്ആര്‍ടിസി ബസ് വയലിലേക്ക് മറിഞ്ഞു, 8 പേര്‍ക്ക് പരിക്ക്, അപകടം പത്തനംതിട്ടയില്‍!
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് വയലിലേക്ക് മറിഞ്ഞു, 8 പേര്‍ക്ക് പരുക്ക്. ഊന്നുകല്‍ കരിപ്പുഴ മേമുറിയില്‍ മനോജ് (48), പുത്തന്‍പീടിക ചെറുവത്ത്മലയില്‍ മണിയന്‍ (47), സീതത്തോട് മട്ടത്തറ പുത്തന്‍വീട്ടില്‍ ജനാര്‍ദ്ദനന്‍ (58), തിരുനല്‍വേലി സ്വദേശി ജയ്ഗണേശ് (40), ബസ് ഡ്രൈവര്‍ മുളക്കുഴ പനച്ചനില്‍ക്കുന്നതില്‍ ബാലചന്ദ്രന്‍(55), കണ്ടക്ടര്‍ കൊല്ലം കരിക്കോട് റോയിവില്ലയില്‍ ജാന്‍സി(39) എന്നിവര്‍ക്കാണ് പരുക്ക്.
ഇതില്‍ ബസ് ഡ്രൈവര്‍ക്കും ജയ്ഗണേശനുമാണ് കാര്യമായ പരുക്ക് പറ്റിയത്. ഇന്നലെ രാത്രി ഏഴരയോടെ ഓമല്ലൂര്‍ മഞ്ഞനിക്കര കല്ലുങ്കല്‍ പാലത്തിന് സമീപമാണ് അപകടം. ചെങ്ങന്നൂര്‍, ഇലവുംതിട്ട വഴി പത്തനംതിട്ടയ്ക്കു വന്ന ബസ് ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.

കയറ്റമായതിനാല്‍ ഇരുചക്ര വാഹനം അമിതവേഗതയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസിനുള്ളില്‍ നിന്നും യാത്രക്കാരെ ഓട്ടോയിലും മറ്റും കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബസില്‍ തിരക്കില്ലാതിരുന്നതും ബസ് നിയന്ത്രിത വേഗതയില്‍ ആയിരുന്നതുമാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.












Click it and Unblock the Notifications